Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സീറ്റില്‍ നഗരത്തിലെ ഡി ലൈന്‍ ബസിലെ സ്ഥിരം യാത്രക്കാരിയാണ് എക്ലിപ്‌സ് എന്ന നായ. ബസ് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും എക്ലിപ്‌സിനെ നല്ല പരിചയമാണ്. തനിക്ക് കയറേണ്ടതും ഇറങ്ങേണ്ടതുമായ സ്ഥലങ്ങള്‍ എക്ലിപ്‌സിനു നന്നായി അറിയാം. കൂടാതെ യാത്രക്കാരുമായെല്ലാം നല്ല പരിചയത്തിലാണ് എക്ലിപ്‌സ്.

ഒരിക്കല്‍ എക്ലിപ്‌സിന്റെ യജമാനന്‍ ജെഫ് യങ് അവളെ ഡോഗ് പാര്‍ക്കില്‍ കൊണ്ടുപോകാന്‍ ബസ് സ്റ്റാന്‍ഡിലെത്തിയതായിരുന്നു. ജെഫ് സിഗരറ്റ് വലിച്ചു കഴിയാന്‍ ധാരാളം സമയം എടുക്കുന്നതിനാല്‍ ഒരു ദിവസം എക്ലിപ്‌സ് ബസ്സു വന്നപ്പോള്‍ ജെഫിനെ കാത്തു നില്‍ക്കാതെ ഒറ്റയ്ക്ക് ബസ്സില്‍ കയറി പോയി. മാത്രമല്ല കൃത്യമായി പാര്‍ക്കില്‍ ഇറങ്ങുകയും ചെയ്തു.

അന്നു മുതല്‍ എക്ലിപ്‌സ് തന്റെ യജമാനനില്ലെങ്കിലും കൃത്യമായി തനിയെ ബസ്സ് കയറി പാര്‍ക്കില്‍ പോയി തിരിച്ചുവരും. ഇപ്പോള്‍ ജെഫിന് ഒരു ടെന്‍ഷനുമില്ല. എക്ലിപ്‌സ് സുരക്ഷിതമായി പോയി തിരിച്ചുവരുമെന്ന വിശ്വാസം ജെഫിനുണ്ട്. ആളുകള്‍ക്ക് ഒരു ശല്യവും എക്ലിപ്‌സ് ഉണ്ടാക്കില്ലെന്നുമാത്രമല്ല എല്ലാവരോടും നല്ല സൗഹൃദത്തിലുമാണിവള്‍.
എന്നാല്‍ എക്ലിപ്‌സിസ് ബസില്‍ സൗജന്യ യാത്രയൊന്നുമല്ല കേട്ടോ. ജെഫ് ബസ് പാസ് എക്ലിപിസിന്റെ കഴുത്തില്‍ തൂക്കിയിയിട്ടിട്ടുണ്ട്. കൂടാതെ സ്വന്തമായി ഒരു ഫേസ് ബുക്ക് അക്കൗണ്ടുമുണ്ട് എക്ലിപ്‌സിന്.
Leave a Reply