Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 2:33 am

Menu

Published on June 23, 2017 at 1:06 pm

എങ്ങോട്ടാ? ഓ ഒരു ഷോപ്പിങ്ങിനാ

dog-buys-food-himself-pituco-brazil

ഒരു ബാഗും കടിച്ചുപിടിച്ച് നടന്നു പോകുന്ന ഈ നായ്ക്കുട്ടിയോട് എങ്ങോട്ടാണെന്നു ചോദിച്ചാല്‍ ഇവന്‍ പറയും ഷോപ്പിങ്ങിനാണെന്ന്. കാരണം തനിക്കു വേണ്ടതെല്ലാം പെറ്റ് ഷോപ്പില്‍ പോയി വാങ്ങുന്നത് പിറ്റുകോ എന്ന ഈ നായക്കുട്ടി തന്നെയാണ്.

ഇവന്റെ ഷോപ്പിങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ബ്രസീലിലാണ് ഈ മിടുക്കന്റെ താമസം. ദിവസവും സാധനങ്ങള്‍ വാങ്ങാന്‍ ബാഗുമായെത്തുന്ന പിറ്റുകോ സമീപത്തുള്ളവര്‍ക്കെല്ലാം പരിചിതനാണ്. പെറ്റ് ഷോപ്പിലെത്തിയാല്‍ ഉടന്‍തന്നെ പിറ്റുകോ കുരയ്ക്കാന്‍ തുടങ്ങും. സാധനങ്ങള്‍ എടുത്ത് കൊടുക്കുന്നതുവരെ ഇതു തുടരും.

സാധനങ്ങള്‍ ബാഗിലാക്കിയാല്‍ ഉടന്‍ അതും കടിച്ചുപിടിച്ച് വീട്ടിലേക്കു മടങ്ങും. സൗജന്യമായിട്ടൊന്നുമല്ല പെറ്റ് ഷോപ്പ് ഉടമ നായയ്ക്ക് ഭക്ഷണ സാധനങ്ങള്‍ കൊടുത്തുവിടുന്നത്. ഉടമ ടാബില്‍ കുറിച്ചു നല്‍കുന്ന സാധനങ്ങളാണ് പിറ്റുകോയുടെ ബാഗില്‍ കൊടുത്തു വിടുന്നത്. ബില്ല് ഉടമതന്നെ പിന്നീട് കടയുടമയ്ക്കു നല്‍കുകയാണു പതിവ്.

വീട്ടിലുള്ള മറ്റു വളര്‍ത്തുമൃഗങ്ങള്‍ക്കു ഭക്ഷണം വാങ്ങാന്‍ പോകാനും പിറ്റുകോയ്ക്കു മടിയൊന്നുമില്ല. പക്ഷികള്‍ക്കും പൂച്ചകള്‍ക്കുമുള്ള ഭക്ഷണവും പിറ്റുകോ കടയില്‍ പോയി വാങ്ങാക്കൊണ്ടുവരാറുണ്ട്. ബുദ്ധിമാനായ ഈ നായക്കുട്ടി പരിസരവാസികള്‍ക്കെല്ലാം ഒരുപോലെ പ്രിയങ്കരനാണ്.

പെറ്റ് ഷോപ്പ് ഉടമയാണ് ഷോപ്പിങ്ങിനെത്തുന്ന പിറ്റുകോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News