Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അസുഖം വന്നാല്‍ ചികിത്സിക്കുന്ന പലമാര്‍ഗങ്ങളെക്കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. പല നാട്ടുവൈദ്യന്‍ന്മാര്‍ക്കും അവര്‍ ശീലിച്ചു പോരുന്ന ചില വഴികളുണ്ടാകുകയും ചെയ്യും. ചിലപ്പോഴെങ്കിലും ഡോക്ടര്‍മാര്‍ക്ക് പോലും പരിഹരിക്കാന്‍ പറ്റാത്ത പല അസുഖങ്ങളും ചികിത്സിച്ച് മാറ്റാന്‍ ചിലര്‍ക്ക് സാധിക്കാറുമുണ്ട്.
ഇത്തരത്തില്‍ രോഗമുക്തിയ്ക്ക് വേണ്ടിയുള്ള പല മാര്‍ഗങ്ങളേയും കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇനി കേള്‍ക്കാന്‍ പോകുന്നത് തീര്‍ത്തും വിചിത്രമായ ഒരു ചികിത്സാ രീതിയെ കുറിച്ചാണ്.

ബോസ്‌നിയയില്‍ നിന്നുള്ള ഈ സ്ത്രീയുടെ ചികിത്സാ രീതി വളരെ വിചിത്രമാണ്. രോഗിയുടെ കൃഷ്ണമണിയില്‍ നക്കുന്നതാണ് ഇവരുടെ ചികിത്സാരീതി. 77 വയസ്സുകാരിയായ ഹവാ സെബിക്ക് എന്ന സ്ത്രീയാണ് ഈ ചികിത്സ ചെയ്യുന്നത്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ രോഗിയുടെ നേത്ര സംബന്ധമായ എല്ലാ രോഗങ്ങളും മാറുമെന്നാണ് ഹവാ അവകാശപ്പെടുന്നത്.

ആല്‍ക്കഹോളില്‍ നാവ് മുക്കിയാണ് ഹവാ രോഗിയുടെ കൃഷ്ണമണിയില്‍ നക്കുന്നത്. തന്റെ ഭര്‍ത്താവിന് ആദ്യം ഇതില്‍ വിശ്വാസിമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന് ഒരിക്കല്‍ അസുഖം വന്നപ്പോള്‍ ഇത്തരത്തില്‍ ചെയ്തതിന് ശേഷമാണ് വിശ്വാസമായതെന്നും ഹവാ പറയുന്നു.
Leave a Reply