Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 8:42 pm

Menu

Published on June 28, 2017 at 4:57 pm

കാറ്റടിച്ചാല്‍ പോലും എല്ലൊടിയുന്ന രോഗവുമായി ഒരു കുഞ്ഞ്

this-girl-is-so-fragile-her-bones-break-in-the-wind

കെട്ടിടത്തിനു മുകളില്‍ നിന്നും വീണും റോഡ് അപകടങ്ങളിലും മറ്റുമൊക്കെ ശരീരത്തിലെ എല്ലുകള്‍ പൊട്ടുന്നത് സ്വാഭാവികമാണ്. വീഴ്ചയുടെ ആഘാതമനുസരിച്ചിരിക്കും അപകടത്തിന്റെ ആഴം. എന്നാല്‍ ഒരു ചെറിയ കാറ്റടിച്ചാല്‍ പോലും എല്ലുകള്‍ പൊട്ടുമെന്നത് വിശ്വസിക്കാനാകുമോ?

കാലിഫോര്‍ണിയ സ്വദേശികളായ കുര്‍തിസ്-ചെല്‍സിയ ദമ്പതികളുടെ മകളായ സോയി ലുഷ് ആണ് ഈ വിചിത്ര രോഗത്തിനുടമ. ഇപ്പോള്‍ ഏഴു വയസുള്ള സോയിക്ക് തന്റെ സഹോദരനോടൊപ്പം ഓടികളിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ അവള്‍ക്കതിന് സാധിക്കില്ല. സോയി ജനിച്ചതുതന്നെ എല്ലൊടിയുന്ന രോഗവുമായിട്ടായിരുന്നു. ഒരു ചെറിയ കാറ്റടിച്ചാല്‍ മതി ഇവളുടെ എല്ലൊടിയാന്‍.

ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ ഇവളുടെ എല്ലുകള്‍ ഒടിഞ്ഞിരുന്നു. ഓസ്റ്റിയോ ജെനിസിസ് ഇംപെര്‍ഫെക്ട എന്നാണ് ഇവളുടെ രോഗത്തിന് ഡോക്ടര്‍മാര്‍ പറയുന്ന പേര്.

ഒരു വയസ്സായപ്പോഴേക്കും 100 തവണ ഇവളുടെ എല്ലുകള്‍ ഒടിഞ്ഞിരുന്നു. ഒന്ന് തുമ്മിയാല്‍ മതി സോയിയുടെ വാരിയെല്ലുകള്‍ ഒടിയും. ഒരു ചെറിയ വീഴ്ചയ്ക്ക് പോലും അവളുടെ ജീവനെടുക്കാനാകും.

ഇത്തരത്തില്‍ രോഗമുള്ള കുഞ്ഞിനെ അലസിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ കുര്‍തിസ്-ചെല്‍സിയ ദമ്പതികളോട് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ ഈ കുഞ്ഞിനെ കളയില്ലെന്നായിരുന്നു ഇവരുടെ തീരുമാനം.

തുടര്‍ന്ന് 2010 ഒക്ടോബറില്‍ സോയ ജനിച്ചു. ഒരാഴ്ചക്കാലം സോയക്ക് ആശുപത്രിയില്‍ തന്നെ കഴിയേണ്ടി വന്നു. എല്ലുകള്‍ക്ക് ബലംവെക്കാനുള്ള പല ചികിത്സകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.

മാത്രമല്ല സോയയുടെ മാതാപിതാക്കള്‍ക്കും അവളെ സൂക്ഷിച്ച് മാത്രമേ കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. അവളുടെ ഡയപ്പര്‍ മാറ്റാന്‍ പോലും മൂന്നാളുടെ സഹായം വേണമായിരുന്നുവെന്ന് അമ്മ ചെല്‍സിയ പറയുന്നു.

തന്റെ മാതാപിതാക്കളുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും പിന്തുണയുടെയും കരുത്തില്‍ ജീവിക്കുകയാണിപ്പോള്‍ സോയ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News