Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 12:34 am

Menu

Published on August 15, 2017 at 1:59 pm

3D സിനിമകൾ നിങ്ങളുടെ ഫോണിൽ കാണാൻ അറിയേണ്ടതെല്ലാം

how-to-watch-3d-films-in-your-phone

സിനിമകൾ ഡൗൺലോഡ് ചെയ്യുമ്പോൾ സൈറ്റുകളിൽ 1080p, 720p എന്നിവയുടെ കൂടെ പല സിനിമകൾക്കും കാണാറുള്ള ഒരു ഓപ്ഷൻ ആണല്ലോ 3D. പലരുടെയും ധാരണ 3D സിനിമകൾ കാണണമെങ്കിൽ 3D സപ്പോർട്ട് ചെയ്യുന്ന ടീവികളോ ലാപ്ടോപ്പുകളോ വേണം എന്നാണ്. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ഫോൺ തന്നെ ധാരാളം ഈ 3D സിനിമകൾ കാണാൻ. ഇതേ പറ്റി അറിയുന്നവരെക്കാൾ അറിയാത്തവരാണ് കൂടുതൽ എന്നത് ഒരു വാസ്തവം തന്നെ.

എന്താണ് വേണ്ടത്.
3D ഹെഡ്സെറ്റ്(VR ബോക്സ്) വാങ്ങുക. Google cardboard ആണ് VR ഹെഡ്സെറ്റുകളുടെ ബേസ് മോഡൽ. Google cardboard തന്നെ വേണമെന്നില്ല. അതെ മാതൃകയിലുള്ള ഏതു VR ഹെഡ്സെറ്റും വാങ്ങാവുന്നതാണ്.

450രുപ മുതൽ 17000 രുപ വരെയുള്ള ഹെഡ്സെറ്റുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. വില കൂടിയതാണെങ്കിലും കുറഞ്ഞതാണെങ്കിലും പ്രവർത്തനം ഒന്ന് തന്നെ. കൂടുതൽ സവിശേഷതകൾ ഉണ്ടാകും എന്ന വ്യത്യാസമേ ഉള്ളൂ. ഞാൻ ഉപയോഗിക്കുന്നത് 720 രുപയുടെ VR BOX ആണ്. അതെനിക്ക് പൂർണ തൃപ്തി തരുന്നുമുണ്ട്.

എന്തൊക്കെയാണ് ഇതിന്റെ ഉപയോഗങ്ങൾ
3D സിനിമകളും വീഡിയോകളും നമുക്ക് ഫോണിൽ ആസ്വദിക്കാൻ പറ്റും. മികച്ച 3D വീഡിയോസ് യൂട്യൂബിൽ ലഭ്യമാണ്. അതേപോലെ 3D സിനിമകൾ പല സൈറ്റുകളിലും ലഭ്യവുമാണ്.

രണ്ടാമതുള്ള ഉപയോഗം virtual reality എന്ന അതിനൂതന സാങ്കേതിക വിദ്യയുടെ ലോകത്തേക്കുള്ള കവാടം കൂടിയാണ് ഈ ഹെഡ്സെറ്റുകൾ. ഇവ ഉപയോഗിച്ച് 360 ഡിഗ്രിയിലുള്ള വീഡിയോസ്, ഗെയിംസ്, ഫോട്ടോസ് എന്നിവ കണ്ടു ആസ്വദിക്കാവുന്നതാണ്. അത്ഭുതപ്പെടാവുന്നതാണ്.

മറ്റൊന്ന് 3D കാമറ ആപ്പിക്കേഷൻ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. അവ ഉപയോഗിച്ച് കിടിലൻ 3D ഫോട്ടോസ് എടുക്കാനും കാണാനും സാധിക്കും.

ഏതൊക്കെ ഫോണുകളിൽ സപ്പോർട്ട് ചെയ്യും
ഇന്നിറങ്ങുന്ന ഒട്ടുമിക്ക ഫോണുകൾ എല്ലാം തന്നെ VR സപ്പോർട്ട് ചെയ്യുന്നതാണ്. ചില ഫോണുകൾ ഇൻബിൾട് ആയിത്തന്നെ VR സപ്പോർട്ട് ആണ്. VR ഗ്ലാസ് വാങ്ങുന്നതിനു മുമ്പു ഫോൺ സപ്പോർട്ട് ചെയ്യുന്നതാണോ ആണോ എന്നുറപ്പ് വരുത്തുക.

ആവശ്യമായ പ്രധാന ആപ്പ്സ്
Google cardboard
Var’s VR video player
3d sterioid camera
അതുപോലെ ഒരുപിടി നല്ല ഗെയിംസ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. അവയും ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ഇത് കൂടാതെ ഒട്ടനവധി 3d/vr/360 contents ഇന്റർനെറ്റിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്.

360° വീഡിയോസ് കാണുവാനായി യുട്യൂബ് ആണ് ഏറ്റവും മികച്ച ഓപ്ഷൻ. പ്രത്യേകം ചാനലുകൾ തന്നെ ഇത്തരം വീഡിയോസിനായി യുട്യൂബിൽ ഉണ്ട്.
ഇനി മറ്റു വെബ്സൈറ്റുകളിൽ ആണ് സെർച്ച് ചെയ്യുന്നതെങ്കിൽ സെർച്ച് ചെയ്യുമ്പോൾ HSBS 3D തന്നെയാണോ എന്നുറപ്പ് വരുത്തിയതിന് ശേഷം മാത്രം ഡൌൺലോഡ് ചെയ്യുക. Analog 3d videos കൂടെ ഉള്ളതിനാൽ മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കുക.

ആൻഡ്രോയിഡ് ഫോണിൽ ഉപയോഗിക്കേണ്ട രീതികൾ മാത്രം ആണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഐഫോൺ, വിൻഡോസ് ഫോൺ, ലാപ്ടോപ്പ് എന്നിവയെ സംബന്ധിച്ചു ഇവിടെ പരാമർശിച്ചിട്ടില്ല. Vr 3d 360° എന്നിവയുടെ ടെക്‌നിക്കൽ ആയ ഭാഗങ്ങൾ ഇവിടെ ഞാൻ പറഞ്ഞു കൂടുതൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News