Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലിയു യെലിന്‍ എന്ന 50കാരി ചൈനീസ് സുന്ദരിക്ക് മകനുമായി പുറത്തിറങ്ങിയാല്‍ ഇപ്പോള്‍ നേരിടേണ്ടിവരുന്നത് നിരവധി ചോദ്യങ്ങളാണ്. കാരണം 22കാരനായ മകനോടൊപ്പം പോകുമ്പോള്‍ പലരും അമ്മയുടെ മുന്നില്‍ വച്ച് അവനോട് പറയുന്നത് നിന്റെ ഗേള്‍ഫ്രണ്ട് സൂപ്പറാണെന്നാണ്.

സംഗതി സത്യമാണ് ലിയു യെലിന്‍ സ്ത്രീയെ കണ്ടാല്‍ ആരും അവര്‍ 50 വയസ് പ്രായമുണ്ടെന്ന് വിശ്വസിക്കില്ല. ഇക്കാരണത്താല്‍ തന്നെ ചോദിക്കുന്നവരോടെല്ലാം ഇതെന്റെ അമ്മയാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട അവസ്ഥയിലാണ് ലിയു യെലിന്റെ മകന്‍. ഇപ്പോഴും വാര്‍ദ്ധക്യം സ്പര്‍ശിക്കാതെ കൗമാരക്കാരികളായ സുന്ദരികളെ മറികടക്കുന്ന ശരീരസൗന്ദര്യമാണ് ഈ 50കാരിയുടെ പ്രത്യേകത.
30 വര്‍ഷമായി മുടങ്ങാതെ വ്യായാമം ചെയ്ത് നേടിയതാണ് ഈ ചെറുപ്പമെന്ന് ലിയു പറയുന്നു. 50 വയസ്സ് പിന്നിട്ടിട്ടും ലിയു യെലിന്‍ യുവാക്കള്‍ക്ക് ചൂടന്‍ സുന്ദരിയാണ്. ലിയു എലിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സൈബര്‍ ലോകത്ത് വൈറലായിക്കഴിഞ്ഞു
തനിക്ക് 50 വയസ്സുണ്ടെന്ന് പറയുമ്പോള്‍ ആള്‍ക്കാര്‍ ഞെട്ടുന്നത് കാണാമെന്ന് ലിയു പറയുന്നു. മകന്റെയൊപ്പം പുറത്തൊക്കെ പോകുമ്പോഴും യാത്രകളിലുമൊക്കെ കാമുകീ കാമുകന്മാരായാണ് പലരും തങ്ങളെ പരിഗണിക്കാറുള്ളത്.

മാത്രമല്ല, ഷോപ്പിംഗിനും മറ്റും പോകുമ്പോള്‍ യഥാര്‍ത്ഥ പ്രായവും തന്റെ സൗന്ദര്യ രഹസ്യവും അറിയാനെത്തുന്നത് നിരവധി പേരാണെന്ന് ലിയു പറഞ്ഞു. ഒരു സൗന്ദര്യ വര്‍ദ്ധക സാമഗ്രികളും ഉപയോഗിക്കാറില്ലെന്നും അതിന് പകരം ഫിറ്റ്നെസ്സ് നില നിര്‍ത്തുന്ന വ്യായാമങ്ങളും വര്‍ക്കൗട്ടുകളുമാണ് നടത്തുന്നതെന്നും ലിയു വ്യക്തമാക്കി.
തന്റെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം ചിട്ടയായ ആഹാരവും നീന്തലുമാണെന്നാണ് ലിയു യെലിന്‍ അവകാശപ്പെടുന്നത്. നല്ല അസ്സല്‍ ഒരു നീന്തല്‍ താരമാണ് ലിയു. ചൈനയിലെ പ്രമുഖ നദിയായ യാംഗ് സേയും ദക്ഷിണ കൊറിയയിലെ ഹാന്‍ നദിയും കുറുകെ നീന്തിയിട്ടുണ്ട്.
മൂന്ന് ദശകമായി പതിവായി വ്യായാമം ചെയ്യാറുണ്ടത്രേ. നീന്തുകയും ഭാരം കുറയ്ക്കുന്ന വ്യായാമം ചെയ്യുകയും ദിനംപ്രതി ചെയ്യും. ഏറ്റവും പ്രിയകരമായ വ്യായാമമായ നീന്തല്‍ മഞ്ഞുകാലത്ത് പോലും ലിയു ഉപേക്ഷിക്കാറില്ല. മഞ്ഞുകാലത്ത് പലരും ഡൗണ്‍ ജാക്കറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ബിക്കിനി വേഷത്തില്‍ താന്‍ വെള്ളത്തിലേക്ക് ഡൈവ് ചെയ്യാറുണ്ടെന്നും ലിയു അഭിമാനത്തോടെ പറയുന്നു.

1968 ല്‍ ചൈനയിലെ ഹെനന്‍ പ്രവിശ്യയിലെ സിന്‍യാംഗിലാണ് ലിയു ജനിച്ചത്. 28വയസില്‍ അമ്മയായി. തുടര്‍ന്ന് ആകാരവടിവ് നിലനിര്‍ത്താന്‍ സ്‌പോര്‍ട്‌സിനൊപ്പം 30 ാം വയസ്സിലാണ് നീന്തലും പഠിച്ചത്. 2016 മാര്‍ച്ചില്‍ കടലില്‍ നീന്താനുള്ള ഒരു വെല്ലുവിളി സ്വീകരിച്ച ലീയു യെലിന്‍ മലേഷ്യയിലെ പെനാംഗില്‍ നിന്നും മലാക്ക കടലിടുക്കിന് കുറുകെ നീന്തി. നദികളിലും തടാകങ്ങളിലും സാധാരണ നീന്താറുള്ള താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു ഇതെന്നും ലിയു പറയുന്നു.
ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയില്‍ 75000 ഫോളോവേഴ്‌സാണ് ഈ 50കാരി ബ്യൂട്ടി ക്വീനുള്ളത്. ഫോട്ടോകളില്‍ 20 വയസ്സു പോലും തോന്നിക്കാത്ത ഈ അമ്മയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 12000 ഫോളോവേഴ്‌സുമുണ്ട്. മാത്രമല്ല ചൈനയിലെ ഫിറ്റസ്റ്റ് അമ്മയ്ക്കുള്ള പട്ടം കരസ്ഥമാക്കിയിട്ടുണ്ട് ലിയു.
Leave a Reply