Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 6:27 am

Menu

Published on August 21, 2017 at 4:57 pm

111 വിഭവങ്ങളുള്ള ഓണസദ്യ; റെക്കോർഡ് സൃഷ്ട്ടിക്കാൻ ടാമ്പാ മലയാളി അസോസിയേഷൻ

biggest-onam-sadya-with-111-dishes

ഓണത്തിന് വ്യത്യസ്തതകൾ കൊണ്ട് പുതുമകൾ സൃഷ്ടിക്കുന്ന പല സംഭവങ്ങൾക്കും നമ്മൾ സാക്ഷിയായിട്ടുണ്ട്. ഏറ്റവും വലിയ പൂക്കളം, ഏറ്റവും വലിയ പായസമേള, അങ്ങനെ തുടങ്ങി ഒട്ടനവധി സംഭവങ്ങൾ. എന്നാൽ ഇനി നിങ്ങൾ കേൾക്കാൻ പോകുന്നത് ഇതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ ഒന്നാണ്.

111 വിഭവങ്ങൾ കൊണ്ടുള്ള ഒരു ഓണസദ്യ. ഒരുക്കാൻ പോകുന്നത് ഏതായാലും നമ്മുടെ കേരളത്തിലല്ല, പകരം അങ്ങ് അമേരിക്കയിലാണ്. അമേരിക്കയിലെ ഫ്ളോറിഡയിലാണ്. ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്ബ (MAT) ആണ് ലോകമലയാളികൾക്ക് മുമ്പിൽ ചരിത്രം സൃഷ്ട്ടിക്കാൻ പോകുന്നത്.

111 തരം വിഭവങ്ങളുടെ ഓണസദ്യ എന്ന അത്ഭുതത്തോടൊപ്പം 211 മലയാളിമങ്കമാർ അണിനിരക്കുന്ന നൃത്തോത്സവം കൂടെ ടാമ്ബ മലയാളീ അസോസിയേഷൻ സംഘടിപ്പിക്കുന്നുണ്ട്. ഓണസദ്യയുടെ റെക്കോർഡ് അടയ്ക്കാനായി മുൻകൂട്ടി ഒരു റിഹേഴ്സല്‍ കൂടെ നടന്നുകഴിഞ്ഞു.

എന്നാൽ എന്തൊക്കെയാണ് ഈ 111 വിഭവങ്ങൾ എന്ന് സംഘാടകർ പുറത്തു വിട്ടിട്ടില്ല. സെപ്തംബര്‍ 9ന് വാള്‍റിക്കോയിലുള്ള സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി സെന്ററിലാണ് 111 വിഭവങ്ങളോട് കൂടിയുള്ള സദ്യ ഒരുങ്ങുന്നത്. ആയിരത്തോളം പേർ പങ്കെടുക്കുന്ന ഈ സദ്യയിൽ ഓൺലൈൻ ആയി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

ഈ ഓണ സദ്യയ്ക്ക് ബുക്ക് ചെയ്യാൻ ആൾ ഒന്നിന് 65 ഡോളർ ചെലവ് വരുമെന്ന് അസോസ്സിയേഷൻ പറഞ്ഞു. എന്നാൽ ജനങ്ങളിൽ നിന്നും 30 ഡോളർ മാത്രമേ സംഘടന ഈടാക്കുകയുള്ളു. വിഭവങ്ങൾ കൂടുതലുള്ള സദ്യ ആയതിനാൽ സാധാരണ ഇല മതിയാവില്ല. അതിനാൽ സാധാരണ ഇലയേക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ഇലയാകും ഉപയോഗിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News