Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 9:37 am

Menu

Published on August 29, 2017 at 11:19 am

സലാഡ് വാങ്ങി കഴിക്കാൻ നോക്കിയപ്പോൾ ഉള്ളിൽ ജീവനുള്ള തവള; എന്നാൽ പിന്നെ തവളയെ അങ്ങ് ദത്തെടുത്തേക്കാം എന്നും കരുതി

woman-finds-live-frog-in-packaged-salad-keeps-it-as-pet

കടയിൽ നിന്നും വാങ്ങുന്ന ഭക്ഷണസാധങ്ങളിൽ നിന്ന് ഒരിക്കലെങ്കിലും ഒരു പുഴുവോ എന്തെങ്കിലും പൂപ്പലോ മറ്റോ കിട്ടാത്തവർ ചുരുക്കമായിരിക്കുമല്ലോ. ഇങ്ങനെ സംഭവിക്കുമ്പോൾ നമ്മൾ ഒന്നുകിൽ ഫുഡ് സേഫ്റ്റി വിഭാഗത്തിന് പരാതിപ്പെടും, അല്ലെങ്കിൽ ഷോപ്പിൽ പോയി വഴക്കിടും, അല്ലെങ്കിൽ ഭക്ഷണം കളയും. എന്നാൽ ഇവിടെ സംഭവിച്ചത് ഇതൊന്നുമല്ല.

അമേരിക്കയിലാണ് സംഭവം. ഇവിടെ കാലിഫോർണിയയിലെ ഒരു സാധാരണ കടയിൽ നിന്നും ബെക്കി എന്നൊരു സ്ത്രീ വാങ്ങിയ പാക്കേജ്ഡ് സലഡിൽ ആണ് സംഭവം. അവർ വാങ്ങി വീട്ടിൽ കൊണ്ടുപോയി കഴിക്കാൻ നോക്കുമ്പോൾ ദേ കിടക്കുന്നു ഒരു താവള. അതും ജീവനുള്ളത്.

കണ്ടയുടനെ ദേഷ്യം പിടിച്ചു വഴക്കിടാനോ മറ്റോ ബെക്കി പോയില്ല. പകരം അവർക്ക് തോന്നിയത് അരുമയായ ഒരു കുഞ്ഞുതവളയെ തനിക്കു കിട്ടിയിരിക്കുന്നു എന്നാണ്. ബെക്കി പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. ഉടൻ തന്നെ ആ തവളയെ ഒരു വളർത്തുമൃഗമായി അങ്ങ് സ്വീകരിച്ചു. ദത്തെടുത്തു എന്ന് തന്നെ പറയാം.

“ഞാൻ സാലഡ് കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത കഷ്ണം എടുക്കാനായി കത്തി വെക്കുകയായിരുന്നു, അപ്പോഴതാ സാലഡ് പ്ലേറ്റിൽ ഒരു തവള ഇരിക്കുന്നു. ഏകദേശം മുഴുവൻ തന്നെ സാലഡ് ഞാൻ കഴിച്ചിരുന്നു. ഞാനാകെ പേടിച്ചലറി. ഞാൻ ഒരു വെജിറ്റേറിയൻ കൂടി ആയതിനാൽ ബാക്കിയുള്ള സാലഡ് അറപ്പോടെ വലിച്ചെറിഞ്ഞു”. ബെക്കി എബിസി ന്യൂസിനോട് ഇങ്ങനെ പറഞ്ഞു.

വൈകാതെ ബെക്കി തവളയെ പുറത്തെടുത്തു. അത് ജീവനായി കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അവസാനം ബെക്കി അതിനെ പരിചരിക്കുകയും ഭർത്താവുമൊന്നിച്ചു തവളയെ വളർത്താൻ തീരുമാനിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News