Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിക്ക യുവാക്കളുടേയും സ്വപ്ന വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍. നിരത്തുകളില്‍ കുതിച്ചുപായുന്ന സ്റ്റാന്‍ഡേര്‍ഡും, ക്ലാസിക്കും, ഇടക്ട്രയും, തണ്ടര്ബേര്ഡുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ബുള്ളറ്റ് എന്നതാ പലര്‍ക്കും ഒരു വികാരമാണ്. പ്രത്യേകിച്ച് റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത വാഹന പ്രേമികള്‍ ഉണ്ടാകില്ലെന്നുള്ളതാണ് സത്യം.
എന്നാല്‍ ഏറെ ആഗ്രഹിച്ച് ലക്ഷങ്ങള്‍ മുടക്കി വാങ്ങുന്ന ഈ വാഹനം എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?. വെറും 10 സെക്കന്റു കൊണ്ട് ഒരു ബുള്ളറ്റ് മോഷ്ടിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എത്ര വില പിടിപ്പുള്ള വണ്ടിയും സ്വന്തമാക്കിയത് കൊണ്ട് കാര്യമില്ല, അത് സൂക്ഷിച്ചു കൊണ്ടുനടക്കാനും സാധിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ വീഡിയോ. ഷാന്‍ എന്ന യുവാവാണ് ഫോര്‍ക്ക് ലോക്ക് ചെയ്യാതെ വെക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ എളുപ്പത്തില്‍ മോഷ്ടിക്കാനാകുമെന്ന മുന്നറിയിപ്പ് നല്‍കുന്നത്.
ഇലക്ട്ര 350, സ്റ്റാന്‍ഡേര്‍ഡ് 500 എന്നീ മോഡലുകളാണ് ഷാന്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
Leave a Reply