Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 10:25 am

Menu

Published on August 29, 2017 at 2:59 pm

ച്യൂയിങ്ഗം കഴിച്ചാൽ പിഴ 32000രൂപ, സമൂസയും സോസും കഴിക്കാനേ പാടില്ല..

banned-food-items-in-different-countries

സൊമാലിയയിൽ ചെന്നിട്ട് സമൂസ തിന്നാം എന്ന് ആരും മോഹിക്കരുത്.. അല്ലെങ്കിൽ സിംഗപ്പൂരിൽ പോയി ച്യൂയിങ്ഗം ചവയ്ക്കാമെന്നും ആരും ആഗ്രഹിക്കരുത്. ഇവയെല്ലാം ഈ രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ളവയാണ്. നമ്മുടെ നാട്ടിൽ നമ്മൾ സ്ഥിരമായി ഉപയോഗുന്ന പല ഭക്ഷണപതാർത്ഥങ്ങളും പല രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ളവയാണ്. അവ ഏതൊക്കെയാണെന്ന് ഒന്ന് നോക്കാം..

ച്യൂയിങ്ഗം – സിംഗപ്പുര്‍

ഭക്ഷണത്തിന്റെ വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിൽ ലോകപ്രശസ്തമാണ് സിംഗപ്പൂർ. ഭക്ഷ്യസുരക്ഷക്ക് ആവശ്യമായ പല നിയമങ്ങളും കാലാകാലമായി യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അവിടെ നടത്തിപ്പോരുന്നുണ്ട്. 1992ൽ ആണ് ഇവിടെ ച്യൂയിങ്ഗം നിരോധിച്ചത്. ചിലയിനം ഡെന്റൽ ച്യൂയിങ്ഗം മാത്രം പിന്നീട് അനുവദിക്കപ്പെട്ടിട്ടുണ്ട്. ച്യൂയിങ്ഗം കഴിച്ചാലുള്ള പിഴയാകട്ടെ 32000 രൂപയും.

സമൂസ – സൊമാലിയ

നമ്മൾ സ്ഥിരമായി ചായക്കും അല്ലാതെയുമായി കഴിക്കുന്ന നമ്മുടെ സ്വന്തം എണ്ണക്കടിയായ സമൂസക്ക് സൊമാലിയയിൽ നിരോധനമാണ്. 2011ൽ ആണ് സമൂസ ഇവിടെ നിരോധിച്ചത്. സമൂസ ഉണ്ടാക്കിയിരിക്കുന്ന ആകൃതിയിലെ ത്രികോണം ക്രിസ്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതാണെന്നും അത് മുസ്ലീം രാജ്യമായ സൊമാലിയയില്‍ പറ്റില്ലെന്നുമുള്ള എന്ന മതവാദികളുടെ ആരോപണത്തെ തുടര്‍ന്നാണ് സൊമാലിയയില്‍ സമൂസ നിരോധിച്ചിട്ടുള്ളത്.

കിന്‍ഡര്‍ – അമേരിക്ക

എല്ലാ കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന കിന്‍ഡര്‍ ജോയ് അമേരിക്കയിൽ നിരോധിച്ച സാധനം ആണെന്നത് ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. 1938ലെ ഫുഡ്, ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക് ആക്ട് പ്രകാരമാണ് നിരോധനം. യാതൊരു വിധ പോഷകങ്ങളോ മറ്റോ ഇതിൽ ഇല്ല എന്നതാണ് നിരോധനത്തിന് കാരണം.

ടൊമാറ്റോ സോസ് – ഫ്രാന്‍സ്

2011 ൽ ആണ് ഫ്രാൻസിൽ ടോമോട്ടോ സോസ് നിരോധിച്ചത്. ആദ്യം സ്കൂളുകളിൽ മാത്രമായിരുന്നു നിരോധനം. പിന്നീട് രാജ്യം മൊത്തം വ്യാപിപ്പിച്ചു.

ജെല്ലി കപ്പ് മിഠായികള്‍ – യൂറോപ്യന്‍ യൂണിയന്‍

കുട്ടികളിൽ അമിതമായി കഴിക്കാനുള്ള ആസ്കത്തി ഉണ്ടാക്കുന്നു എന്ന കാരണത്താൽ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിൽ ജെല്ലി മിഠായികള്‍ നിരോധിച്ചിട്ടുണ്ട്.

കുതിര മാംസം – അമേരിക്ക, ഇംഗ്ലണ്ട്

അമേരിക്കയിലും ബ്രിട്ടനിലും അതുപോലെ ഇംഗ്ലീഷ് സംസാരിക്കുന്ന പല രാജ്യങ്ങളിലും കുതിരമാംസം നിരോധനം ഏർപ്പെടുത്തിയത് സംസ്കാരത്തിന്റെ ഭാഗമായാണ്. നിയമം കൊണ്ട് ഇവ ഈ രാജ്യങ്ങളിൽ കടുത്ത ശിക്ഷ ലഭിക്കുന്നവയുമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News