Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 3:40 am

Menu

Published on September 2, 2017 at 4:44 pm

നിറവയറില്‍ ഇരുപതിനായിരത്തോളം തേനീച്ചകളെ വെച്ച് ഗര്‍ഭിണിയുടെ ഫോട്ടോഷൂട്ട്

pregnant-woman-photo-shoot-with-honey-bees

ഫോട്ടോഗ്രഫിയുടെ സാധ്യതകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്. മിക്ക ആളുകളും തങ്ങളുടെ ഗാഡ്ജറ്റ് നിരയിലേക്ക് ഒരു ക്യാമറ കൂടി ഉള്‍പ്പെടുത്താനും തുടങ്ങിയിരിക്കുന്നു.

പലതരത്തിലുള്ള ഫോട്ടോഷൂട്ടുകളും ഇക്കാലത്ത് നിലവിലുണ്ട്. ഒടുവിലിതാ ഗര്‍ഭിണിയായലും ഫോട്ടോഷൂട്ട് വേണമെന്ന അവസ്ഥ വന്നിരിക്കുകയാണ്. പ്രത്യേകിച്ചും വിദേശത്തുള്ളവര്‍ക്ക് ഗര്‍ഭിണിയായാല്‍ ഫോട്ടോ ഷൂട്ട് നിര്‍ബന്ധമാണ്. വ്യത്യ്‌സതമായ തീമില്‍ ചിത്രീകരിച്ച അവ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതും പുതുമയല്ല.

എന്നാല്‍ ഗര്‍ഭിണി ഫോട്ടോഷൂട്ടിനായി അല്‍പ്പം സാഹസത്തിനു മുതിര്‍ന്നാലോ? അയ്യോ ഈ അവസ്ഥയിലോ എന്നോര്‍ക്കേണ്ട. അമേരിക്കയിലെ ഓഹിയോയില്‍ ഗര്‍ഭിണിയായ യുവതി ചെയ്ത ഈ സാഹസം കണ്ടു നോക്കൂ.

നിറവയറോടെയിരിക്കുന്ന എമിലി മുള്ളര്‍ എന്ന യുവതിയാണ് ഏകദേശം ഇരുപതിനായിരത്തോളം തേനീച്ചകളെ വയറിന് ചുറ്റുമായി ഫോട്ടോഷൂട്ട് നടത്തിയത്. ഇതിന് പിന്നിലൊരു കഥയും എമിലി മുള്ളറിന് പറയാനുണ്ട്.

രണ്ടു പ്രാവശ്യം ആശിച്ചു മോഹിച്ച് അമ്മയാകാന്‍ ഒരുങ്ങിയ എമിലിക്ക് രണ്ട് തവണയും ഗര്‍ഭം അലസിയപ്പോയി. പിന്നീടാണ് ഒരു തേനീച്ചകേന്ദ്രത്തില്‍ ജോലിക്ക് എത്തുന്നത്. ഒരു കുഞ്ഞിന് വേണ്ടി അതിയായി ആഗ്രഹിക്കുന്ന സമയം ഏറ്റവും കൂടുതല്‍ അടുത്തത് തേനീച്ചയുമായി. അങ്ങനെ മൂന്നാമത് ഗര്‍ഭിണിയായ എമിലി, അപ്പോള്‍ത്തന്നെ ഒരു തീരുമാനമെടുത്തു. ഗര്‍ഭം ധരിച്ച വയര്‍, തേനീച്ചകള്‍ ചുംബിക്കുന്ന ഫോട്ടോ ഷൂട്ട് നടത്തുമെന്ന്. അതിന് പിന്നില്‍ ഞെട്ടിക്കുന്ന മറ്റൊരു രഹസ്യവുമുണ്ട്.

അമേരിക്കയില്‍ മരണത്തിന്റെയും അതിനുശേഷമുള്ള പുതുജീവന്റെയും പ്രതീകമാണ് തേനീച്ചകള്‍. രണ്ടുതവണ ഗര്‍ഭം അലസിപ്പോയ തനിക്ക് ഇത്തവണ തേനീച്ചകളുടെ രൂപത്തില്‍ ഭാഗ്യം കൈവരുമെന്ന പ്രതീക്ഷയിലാണ് എമിലി.

മാത്രമല്ല തേനീച്ചകള്‍ പോലെ മധുരതരമാകട്ടെ തന്റെ കുഞ്ഞിന്റെ കിളിക്കൊഞ്ചലുകളും എന്നു അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ചുംബിക്കുവാന്‍ മാത്രമല്ല തേനീച്ചകള്‍ നിന്നത്. സാഹസിക ഫോട്ടോ ഷൂട്ടിനിടെ രണ്ടിലേറെ തവണ തേനീച്ചകളുടെ കുത്തേറ്റു എമിലിക്ക്. കൈയിലും ചുണ്ടിലുമാണ് കുത്തേറ്റത്. തേനീച്ചകളുടെ റാണിയെ കൈയില്‍പിടിച്ചായിരുന്നു എമിലി മുള്ളറുടെ ഫോട്ടോഷൂട്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News