Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 4:39 pm

Menu

Published on September 5, 2017 at 11:06 am

ഭാര്യ ഭർത്താവിന്‍റെ ലൈംഗികാവയവം മുറിച്ചുകളഞ്ഞു; എന്നിട്ടും കലി തീരാതെ വന്നപ്പോൾ ചെയ്തത്

woman-chops-off-husbands-penis-for-playing-too-much-golf

ഭാര്യയോടൊപ്പം സമയം ചെലവഴിക്കാതെ തോന്നിയപോലെ പണം ചെലവഴിച്ചു ജീവിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒരു സംഭവം കൊറിയയിൽ നടന്നിരിക്കുന്നു. തനിക്കു ചെലവിന് കാര്യമായി തരാതെ തന്‍റെ കൂടെ വേണ്ട പോലെ സമയം ചെലവഴിക്കാത്ത ഭർത്താവിന് ഭാര്യ കൊടുത്ത് വേറെ അധികം ആരും കൊടുക്കാത്ത ഒരു കിടിലൻ പണി ആയിരിക്കും.

വേറെയൊന്നുമല്ല, ഭർത്താവിന്‍റെ ലൈംഗികാവയവം അങ്ങ് മുറിച്ചുകളഞ്ഞു. എന്നിട്ടും കലി തീരാതെ വന്നപ്പോൾ അതെടുത്ത് ടോയ്‌ലെറ്റിൽ കൊണ്ടിട്ടു ഫ്ലഷ് അടിച്ചു കളയുകയും ചെയ്തു. സൗത്ത് കൊറിയയിലാണ് സംഭവം നടന്നിരിക്കുന്നത്. തന്നെ ശ്രദ്ധിക്കാതെ തനിക്കു വേണ്ട ചെലവിനുള്ള പണം തരാതെ ഗോൾഫ് കളിച്ചു നടന്നു പണം ധൂർത്തടിച്ചതിനാണ് ഇവർ ഇങ്ങനെ ഒരു പാതകം ചെയ്തത്.

സൗത്ത് കൊറിയയിലെ യെസൊഫുവിലാണ് 50 വയസ്സ് പ്രായമുള്ള തന്‍റെ ഭർത്താവിന്‍റെ ലൈംഗിക അവയവം ഉറങ്ങിക്കൊണ്ടിരിക്കെ ഭാര്യ ചെത്തിക്കളഞ്ഞിരിക്കുന്നത്. ഭർത്താവ് കരയുന്നത് കണ്ടു ഓടിവന്ന അയൽക്കാർ ഈ കാഴ്ച കണ്ടു അന്തംവിടുകയായിരുന്നു.

ബ്രിട്ടനിലെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്തത് പ്രകാരം കാര്യമായ ഒന്നും തന്നെ ആ ഭർത്താവ് ഭാര്യക്ക് ചെലവിന് കൊടുത്തിരുന്നില്ല എന്ന് പറയുന്നു. ഒപ്പം ശാരീരികമായും മാനസികമായും ഭാര്യയെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നു.

കൃത്യം ചെയ്ത ശേഷം ഭാര്യ പോലീസിനോട് കുറ്റം സമ്മതിക്കുകയുണ്ടായി. ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലാണ്. അയാളുടെ ആരോഗ്യനില സാധാരണ രീതിയിലേക്ക് മാറിയിട്ടുണ്ട്.

ഈ സ്ത്രീയെ അറസ്റ് ചെയ്യുന്നതിന് മുമ്പ് വിഷയത്തിൽ വ്യക്തമായ അന്വേഷണം നടത്തും എന്നു പോലീസ് പറഞ്ഞു. ഭർത്താവിനു മറ്റു അവിഹിതം ഉണ്ടായിരിക്കാം എന്നും മറ്റുമുള്ള നിഗമനങ്ങൾ ഉണ്ടെങ്കിലും പ്രത്യക്ഷത്തിൽ തെളിവുകൾ ഒന്നും തന്നെയില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News