Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു ഗതാഗത നിയമം തെറ്റിച്ചതിനു ഇത്രയും വലിയ ക്രൂരത എന്തായാലും പാടില്ല. അതും കുഞ്ഞുമായി നിൽക്കുന്ന ഒരു അമ്മയോട്. അടിച്ചുതൊഴിക്കലും നിലത്തിട്ടു പെരുമാറലും തുടങ്ങിയ ക്രൂരതകൾ ഒപ്പം ഒരു പിഞ്ചുകുഞ്ഞുള്ള ഈ അമ്മയോട് ചെയ്യാൻ പാടില്ലായിരുന്നു. ഏതായാലും സംഭവം നടന്നു. അതിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വൻ ചാർച്ചയാകുകയും ചെയ്തു.
സംഭവം നടന്നത് ചൈനയിലാണ്. ചൈനയിലെ ഷാങ്ഹായിൽ ഒരു തെരുവിലാണ് ഇത്തരം ഒരു ക്രൂരകൃത്യം നടന്നത്. അതും നിയമം പാലിക്കേണ്ട പോലീസുകാരാൽ തന്നെ.
ഈ യുവതി ഒരു ട്രാഫിക് നിയമം തെറ്റിച്ചതായിരുന്നു. അതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ പോലീസുകാരൻ റോഡിൽ വെച്ച് നടത്തികൊണ്ടിരിക്കെ പെട്ടന്ന് അയാൾ കയ്യിൽ ഒരു കുഞ്ഞ് ഉണ്ടെന്ന പരിഗണന പോലും കൊടുക്കാതെ സ്ത്രീയെ അടിച്ചു. അടിച്ചു എന്ന് മാത്രം പറഞ്ഞാൽ പോരാ, അടിച്ചു താഴെ തള്ളിയിട്ടു.
അടിയുടെ ശക്തിയിൽ സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന ചെറിയ കുട്ടിയും തെറിച്ചു താഴെ വീണു. എന്നിട്ടും പോലീസുകാരൻ പരാക്രമം നിർത്തിയില്ല. ഒപ്പം പോലീസ് കാറിൽ ഉണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ കൂടി ഇറങ്ങി വന്നു ഈ സ്ത്രീയെ പിടിച്ചുകെട്ടാൻ നോക്കി.
ഇതുകണ്ട് ഓടിക്കൂടിയ ആളുകളിൽ ഒരാൾ കുട്ടിയെ നിലത്ത് നിന്നും എടുത്ത് സഹായിച്ചു എങ്കിലും പോലീസുകാർ അപ്പോഴും സ്ത്രീയുമായി മല്ലിടുകയായിരുന്നു. നിയമം തെറ്റിച്ചത് ചോദ്യം ചെയ്തപ്പോൾ സ്ത്രീയും പ്രകോപനപരമായി പോലീസിനോട് പെരുമാറുന്നുണ്ട്. അത് പോലീസുകാരനെ കാര്യമായി ദേഷ്യം പിടിപ്പിക്കുകയും ചെയ്തിരിക്കാം.
സംഭവം പുറംലോകം അറിഞ്ഞതോടെ പോലീസുകാരനെ താത്കാലികമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടിട്ടുണ്ട്. ഒപ്പം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
Leave a Reply