Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 9:43 am

Menu

Published on September 6, 2017 at 5:14 pm

വിമാനം ഓടിച്ചുകൊണ്ട് സെൽഫി; ഈ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾ ഞെട്ടും

pilot-shares-dangerous-cockpit-selfie

ഗാൻസോ എന്നൊരു പൈലറ്റ് ഇൻസ്റ്റാഗ്രാമിൽ ഇട്ട ഈ ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾ ഞെട്ടും. ഞെട്ടും എന്ന് മാത്രമല്ല, അതിശയത്താൽ വാ തുറന്നു പോകും. വിമാനം ഓടിച്ചുകൊണ്ടിരിക്കെ ഇയാൾ സെൽഫി സ്റ്റിക് ഉപയോഗിച്ച് എടുത്ത ചില ചിത്രങ്ങളാണ് ഇവ. അങ്ങനെ എടുത്തു എന്ന് നമുക്ക് തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് ഇവ എന്ന് പറയുന്നതാകും കൂടുതൽ ശരി.

Pilotganso എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് ഈ ചിത്രങ്ങൾ വന്നത്. ഇയാൾ വിമാനം ഓടിച്ചുകൊണ്ടിരിക്കെ ഒരു സെൽഫി സ്റ്റിക് കൊണ്ട് ഫോൺ ആകാശത്തേക്ക് നീട്ടിവെച്ചു എടുത്തിരിക്കുന്ന പല ചിത്രങ്ങൾ. ദുബായ് പാം ജുമൈറയുടെ ആകാശ പശ്ചാത്തലത്തിൽ എടുത്ത ചിത്രമാണ് ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയം.

E o escritório hoje estava assim,…. Em cima das nuvens!!! ⛅️⚠️Photoshop monde ON⚠️

A post shared by PilotGanso (@pilotganso) on

“എന്റെ രണ്ടാമത്തെ വീട് -ദുബായ് സെൽഫി” എന്ന അടിക്കുറിപ്പോടെ ഇയാൾ പോസ്റ്റ് ചെയ്ത ഈ ഫോട്ടോ കണ്ട പലരും അന്തംവിട്ടു നിൽക്കുകയാണെങ്കിലും ചിലർക്കെങ്കിലും കാര്യങ്ങൾ പിടികിട്ടിയിരിക്കും. ഫോട്ടോഷോപ്പ് വഴി ചെയ്ത ചിത്രങ്ങളാണ് ഇവ എന്നതിന് തക്കതായ തെളിവുകളും ഇവർ ചൂണ്ടിക്കാണിക്കുന്നു.

Nova Iorque, aqui vamos nós!!! Hey NY, here we gooo ✈️✈️✈️⚠️Photoshop mode ON⚠️

A post shared by PilotGanso (@pilotganso) on

യഥാർത്ഥ ഫോട്ടോ ആണെങ്കിലും ഇനി കൃത്വിമമായി ഉണ്ടാക്കിയതാണെങ്കിലും കൂടെ ഇയാളെ സമ്മതിച്ചേ പറ്റൂ. അത്രക്കും സംശയങ്ങൾക്ക് ഇടനൽകാത്ത രീതിയിലാണ് ഓരോ ഫോട്ടോയും ചെയ്തിട്ടുള്ളത്.

Nova Iorque, aqui vamos nós!!! Hey NY, here we gooo ✈️✈️✈️⚠️Photoshop mode ON⚠️

A post shared by PilotGanso (@pilotganso) on

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News