Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 8:33 pm

Menu

Published on September 7, 2017 at 1:02 pm

100 പാക്കറ്റ് മാഗി നൂഡിൽസ് ഒരുമിച്ചു പാചകം ചെയ്‌താൽ ഇങ്ങനെയിരിക്കും..!

grandma-cooking-100-packets-maggi

മാഗി നൂഡിൽസ് നല്ല ചൂടോടെ കഴിക്കാൻ ഇഷ്ടമില്ലാത്തവർ അധികമാരും ഉണ്ടാവില്ല. അതിനി ഏതു സന്ദർഭമായാലും വേണ്ടിയില്ല, എവിടെ വെച്ചായാലും വേണ്ടിയില്ല നമ്മൾ കഴിച്ചിരിക്കും. ഒന്നോ രണ്ടോ മൂന്നോ ഇനി നാല് വരെ മാഗി പാക്കുകൾ നമ്മൾ ഒരുമിച്ചു ഉണ്ടാക്കും. പക്ഷെ ഇവിട ഒരു മുത്തശ്ശി ചെയ്തിരിക്കുന്നത് നൂറു മാഗി നൂഡിൽസ് പാക്കെറ്റുകൾ ഒരുമിച്ചിട്ടുള്ള ഒരു പാചകമാണ്.

എന്തെങ്കിലും റെക്കോർഡ് ഇടാനോ മറ്റോ ആയിരുന്നില്ല ഈ പരിശ്രമം. മറിച്ച് ഇവർ ഉണ്ടാക്കിയ ഈ നൂഡിൽസ് അത്രയും നിരവധി പൊതികളാക്കി പാവപ്പെട്ടവർക്ക് വിതരണം ചെയ്യുകയാണ് ചെയ്തത്.

പത്തു മിനിറ്റ് ആറ് സെക്കന്റ് നീളമുള്ള ഇതിന്റെ വിഡിയോയിൽ പാചകത്തിന്റെ ഭംഗിയിൽ ലയിച്ചു പോകും നമ്മൾ. ഒപ്പം വീഡിയോ കണ്ടുകൊണ്ടിരിക്കെ നാവിൽ വെള്ളം നിറയുകയും ചെയ്യും.

ഏതായാലും ഈ മാഗി ഉണ്ടാക്കാൻ രണ്ടു മിനിറ്റ് മതിയാകാതെ വന്നു. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി അല്പം അധികം ചേരുവകൾ എല്ലാം ചേർത്തു നല്ലൊരു വിഭവമായാണ് ഈ നൂഡിൽസ് ഇവർ ഉണ്ടാക്കിയിട്ടുള്ളത്.

ആദ്യം ചേരുവകളെല്ലാം വേവിച്ചു വേവിച്ചു പാകമായപ്പോൾ വെള്ളമൊഴിച്ചു തിളപ്പിച്ച് അതിലേക്ക് മാഗി മസാല ഇട്ടു. നല്ലവണ്ണം തിളച്ചപ്പോൾ അതിലേക്ക് പാക്കറ്റ് പൊട്ടിച്ചുവെച്ച മാഗി ഇട്ടു. ശേഷം ബാക്കി മാഗി മസാല കൂടെ ഇട്ടു നല്ലപോലെ ഇളക്കി പാകമായപ്പോൾ ഭക്ഷണപ്പൊതികളിലേക്ക് വിളമ്പാൻ തുടങ്ങി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News