Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 9:29 am

Menu

Published on September 7, 2017 at 3:06 pm

1788 മുറികൾ, 257 ബാത്ത്റൂം, സ്വർണ്ണം കൊണ്ട് ടോയ്‌ലെറ്റ്… ലോകത്തിലെ ഏറ്റവും വലിയ വീടിന്‍റെ വിശേഷങ്ങൾ കേട്ടാൽ ഞെട്ടും

sultan-of-brunei-palace

ചില ആഡംബര വീടുകളൊക്കെ കാണുമ്പോൾ നമ്മൾ അതിശയോക്തിയിൽ ഒരു വെറുംവാക്കായി പറയാറുണ്ടല്ലോ ‘എന്നാൽ പിന്നെ ബാത്റൂമും ടോയ്ലറ്റും എല്ലാം സ്വർണ്ണം കൊണ്ടായിക്കോട്ടെ’ എന്ന്. എന്നാൽ ബ്രൂണയ് രാജാവ് ഹസനല്‍ ബോല്‍ക്കെയ്‌നിയുടെ കൊട്ടാരത്തെ കുറിച്ച് പറയുമ്പോൾ ഇതെല്ലാം സത്യമാകും.

ബാത്ത് റൂമിൽ സ്വർണ്ണം കൊണ്ടുള്ള ഇന്റീരിയർ ആണ്. ടോയ്‌ലറ്റും ഇത് തന്നെ അവസ്ഥ. ഇവ തന്നെ ഇങ്ങനെ ആണെങ്കിൽ ബാക്കി മുറികളും മറ്റും പറയേണ്ടതില്ലല്ലോ.


ഒരു കുടുംബത്തിനായി താമസിക്കാൻ വേണ്ടി നിർമിച്ച വീടുകളിൽ ലോകത്തിലെ ഏറ്റവും വലിയ വീടാണ് ഇത്. 1788 മുറികളാണ് ഈ വീടിനുള്ളത്. വീട് എന്ന് പറയുന്നതിലും നല്ലത് കൊട്ടാരം എന്ന് പറയുന്നതാവും. ഒരുപക്ഷെ കൊട്ടാരം എന്ന പേര് പോലും ഈ വീടിനു ഒരു പോരായ്മയാകും.

1788 മുറികൾക്ക് പുറമെ 257 ബാത്ത്റൂമുകൾ, 110 കാർ ഗ്യാരേജുകൾ, അഞ്ചു സ്വിമ്മിങ് പൂളുകൾ എന്നിങ്ങനെ നീളുന്നു ഇവിടത്തെ ആഡംബരങ്ങൾ. 1500 പേരെ സുഖമായി ഉൾക്കൊള്ളാൻ ഈ വീടിനു കഴിയുകയും ചെയ്യും.

600 റോള്‍സ് റോയിസ് കാറുകള്‍ ഇവിടത്തെ സുൽത്താന്റെ ശേഖരത്തിലുണ്ട്. ഇത് കൂടാതെ 450 ഫെറാരി കാറുകളും അകം മൊത്തം സ്വർണ്ണത്തിൽ തീർത്ത ജംബോ ജെറ്റ് വിമാനവും ഇദ്ദേഹത്തിനുണ്ട്.

കുറച്ചു മുമ്പ് സുൽത്താന്റെ മകളുടെ വിവാഹം ഇവിടെ വെച്ച് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ പല ഫോട്ടോകളും പുറത്തുവന്നതോടെയാണ് കൊട്ടാരത്തിലെ ആഡംബരങ്ങളുടെ വിവരങ്ങൾ പുറംലോകത്തിനു ലഭിച്ചത്.

2152,782 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണ് വീടിനുള്ളത്. ഇത്രയും സൗകര്യങ്ങളുള്ള വീടിന്റെ വിലയും പൊന്നുംവില തന്നെ. 1.4 ബില്യൺ ഡോളർ. അതായത് 8964 കോടി രൂപ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News