Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 4:43 am

Menu

Published on September 7, 2017 at 4:15 pm

അപൂര്‍വ്വ രോഗം അനുഗ്രഹമായി; ഈ അമ്മ ദാനം ചെയ്തത് 2000 ലിറ്റര്‍ മുലപ്പാല്‍……!

mum-with-hyper-lactation-syndrome-donates-stacks-of-breast-milk

പല കാരണങ്ങളാല്‍ മുലപ്പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് വേറിട്ട സ്‌നേഹസ്പര്‍ശവുമായി ഒരമ്മ. താന്‍ ദിവസേന ചുരത്തുന്ന ആറ് ലിറ്ററോളം മുലപ്പാല്‍ മറ്റു കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് അമേരിക്കയിലെ ഒറിഗോണിലെ എലിസബത്ത് ആന്‍ഡേഴ്‌സണ്‍ സിയെറ എന്ന 29 വയസുകാരി.

ഇതിനോടകം 600 ഗാലണ്‍, ഏകദേശം 2217 ലിറ്റര്‍ മുലപ്പാല്‍ എലിസബത്ത് ദാനം ചെയ്തിട്ടുണ്ട്. അമിതമായി പാല്‍ ചുരത്തുന്ന ‘ഹൈപ്പര്‍ ലാക്ടേഷന്‍ സിന്‍ഡ്രോം’ എന്ന അവസ്ഥയാണ് എലിസബത്തിന്. ഈ അപൂര്‍വ രോഗം മറ്റു കുഞ്ഞുങ്ങള്‍ക്ക് വരദാനമായി മാറ്റി ലോകത്തിന്റെ ആദരവ് പിടിച്ചു പറ്റുകയാണ് ഈ അമ്മയിപ്പോള്‍.

രണ്ടു മക്കളുടെ അമ്മയാണ് എലിസബത്ത്. ആറു വയസുകാരി സോഫിയയുടെയും രണ്ടു വയസുകാരി ഇസബെല്ലയുടെയും. ദിവസം ആറു ലിറ്റര്‍ പാലാണ് എലിസബത്ത് ചുരത്തുന്നത്. ഇസബെല്ലയാകട്ടെ വെറും 20 ഔണ്‍സ് (549 ഗ്രാം ) മാത്രമാണ് കുടിക്കുന്നത്. അതുകൊണ്ടുതന്നെ വീടിന് സമീപമുള്ള ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ തുടങ്ങി.

ദിവസവും പത്തു മണിക്കൂറാണ് ഇതിനു വേണ്ടി മാറ്റിവെക്കുന്നത്. അഞ്ചു തവണ ഇത്തരത്തില്‍ പാല്‍ ശേഖരിക്കും. തുടര്‍ന്ന് നാലു വലിയ ഫ്രീസറുകളിലായാണ് പാല്‍ ശേഖരിച്ചു വയ്ക്കുന്നത്. നിലവില്‍ നൂറു കണക്കിന് അമ്മമാര്‍ തന്റെ മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് എലിസബത്ത് അഭിമാനപൂര്‍വ്വം പറയുന്നു.

2014 ല്‍ തുടങ്ങിയതാണ് ഈ പാല്‍ ദാനം. അന്ന് മാസം തികയും മുന്‍പേ പിറന്ന കുഞ്ഞിന് പാല്‍ നല്‍കിയത് മറ്റുള്ള അമ്മമാരില്‍ നിന്നു ശേഖരിച്ചാണ്. അതാണ് തന്റെയും പാല്‍ വിതരണം ചെയ്യാമെന്ന ചിന്തയിലേക്ക് എത്തിച്ചതെന്ന് എലിസബത്ത് പറയുന്നു.

ഇതിനോടകം 600 ഗാലണ്‍ പാല്‍ ഇത്തരത്തില്‍ വിതരണം ചെയ്തു കഴിഞ്ഞു. ആദ്യം വീടിനു സമീപത്തുള്ള ചില അമ്മമാര്‍ ആയിരുന്നു ആവശ്യക്കാര്‍. മെല്ലെ ഉല്‍പ്പാദനം കൂട്ടി. ശരീരത്തിനും സൗന്ദര്യത്തിനും അത്ര നല്ലതല്ല എങ്കിലും കുഞ്ഞുങ്ങള്‍ക്ക് ആവശ്യമുള്ള പാല്‍ നല്‍കുമ്പോള്‍ മാതാപിതാക്കളുടെ മുഖത്തുണ്ടാകുന്ന ആ സംതൃപ്തിയാണ് തനിക്ക് പ്രചോദനമേകുന്നതെന്ന് എലിസബത്ത് പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News