Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:49 am

Menu

Published on September 12, 2017 at 2:38 pm

ദിവസേന കഴിച്ചിരുന്നത് 200 വടാപാവ്, പായസം എന്നിവ; ഒടുവില്‍ ആനയ്ക്കും ആഹാര നിയന്ത്രണം

elephant-fed-on-200-vada-pavs-daily-sheds-700-kg-after-rescue

പൊണ്ണത്തടി പലര്‍ക്കും ഒരു പ്രശ്‌നം തന്നെയാണ്. ഇത് മാറ്റാന്‍ വ്യായാമവും ചികിത്സയുമായി നടക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഈ അമിത വണ്ണം പ്രശ്‌നമാകുന്നത് മനുഷ്യര്‍ക്ക് മാത്രമാണെന്ന തോന്നലുണ്ടെങ്കില്‍ തെറ്റി. ഭീമന്‍മാരായ ആനകളിലും അമിത വണ്ണക്കാരുണ്ട്.

അമിത വണ്ണം കാരണം 4 വര്‍ഷം കൊണ്ട് 700 കിലോ കുറച്ച ഒരാനയെ പരിചയപ്പെടാം. നാലു വര്‍ഷം മുന്‍പു വരെ മുംബൈയിലെ മുലുന്ദ് മേഖലയിലെ അമ്പലങ്ങളിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു ലക്ഷ്മി എന്ന ആന.

ദിവസവും ഇരുന്നൂറിലധികം വടാ പാവ്, ലഡ്ഡു, പായസം എന്നിവ ഉള്‍പ്പടെയുള്ള മറ്റു മധുരപലഹാരങ്ങളുമായിരുന്നു ലക്ഷ്മിയുടെ പ്രധാന ആഹാരം. ഇങ്ങനെ ആവശ്യത്തിലധികം ഭക്ഷണം കഴിച്ചതോടെ ചെറുപ്രായത്തില്‍ തന്നെ ലക്ഷ്മി പൊണ്ണത്തടിച്ചിയായി.

ലക്ഷ്മിക്കൊപ്പം അമ്പലങ്ങളിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന മറ്റൊരാന അമിതവണ്ണം മൂലമുള്ള രോഗങ്ങള്‍കൊണ്ടു ചെരിഞ്ഞതോടെ ലക്ഷ്മിയെ സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ന്നത്.

തുടര്‍ന്ന് മധുരയിലെ എലിഫന്റ് കണ്‍സര്‍വേഷന്‍ ആന്റ് കെയര്‍ സെന്ററില്‍ ലക്ഷ്മിയെ പുനരധിവസിപ്പിക്കുകയും ചികിത്സ നല്‍കുകയുമായിരുന്നു. ഇവിടുത്തെ ചികിത്സയാണ് മാരക രോഗങ്ങളില്‍ നിന്നു രക്ഷിച്ച് ലക്ഷ്മിയെ ആരോഗ്യകരമായ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. ഇതോടെ നാലു വര്‍ഷം കൊണ്ട് ആഹാര നിയന്ത്രണത്തിലൂടെ 700 കിലോയാണ് ലക്ഷ്മി കുറച്ചത്.

നാലു വര്‍ഷം മുന്‍പ് 18 വയസ്സുള്ളപ്പോള്‍ 5000 കിലോയായിരുന്നു ലക്ഷ്മിയുടെ ഭാരം. അന്നത്തെ കണക്കനുസരിച്ച് 1300 കിലോ അധികതൂക്കം. എന്നാല്‍ ഇപ്പോഴത്തെ പ്രായമനുസരിച്ച് 400 കിലോ അധിക തൂക്കം മാത്രമാണ് ലക്ഷ്മിക്കുള്ളത്. എങ്കിലും താരതമ്യേന ലക്ഷ്മി ആരോഗ്യവതിയാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News