Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 7:50 am

Menu

Published on September 16, 2017 at 10:43 am

തീവണ്ടിപ്പാളത്തിൽ ഛിന്നഭിന്നമായ കാവ്യയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി അമ്മ രംഗത്ത്

kavya-suicide-case

ഇക്കഴിഞ്ഞ ആഗസ്റ്റ് 24 ന് പകൽ 10.30ഓടെയായിരുന്നു പൊഴിക്കര മാമൂട്ടില്‍ പാലത്തിനടുത്ത് റെയിൽവേ പ്പാതയുടെ വിജനമായ ഭാഗത്ത് ഛിന്നഭിന്നമായ നിലയില്‍ കാവ്യയുടെ മൃതദഹം കണ്ടെത്തിയത്. അന്ന് രാവിലെ സ്കൂളിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് കാവ്യ. എന്നാൽ 11 മണിയോടെ അവളുടെ മരണവാർത്തയായിരുന്നു വീട്ടുകാരെ തേടിയെത്തിയത്.കൊല്ലം തഴുതല നാഷനല്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയായിരുന്ന കൊട്ടിയം പുല്ലാങ്കുഴി അമ്പാടിയില്‍ 24കാരിയായ കാവ്യ ലാലിനെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആറു വര്‍ഷമായി അബിന്‍ എന്ന ചെറുപ്പക്കാരനുമായി കാവ്യ പ്രണയത്തിലായിരുന്നുവെന്ന് അമ്മ പറഞ്ഞു. ഞങ്ങളുടെ കുടുംബം പണക്കാരല്ല,എന്നാൽ അബിൻ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. അവന്‍ ഒറ്റ മകനായതിനാൽ കല്യാണം കഴിക്കുമ്പോള്‍ 101 പവനും ഒരു കാറും 10 ലക്ഷം രൂപയുമാണ് അവൻറെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത്രയും പണം ഉണ്ടാക്കുവാൻ ഞങ്ങൾക്കായിരുന്നില്ല.

എന്നാൽ നല്ല സൗഹൃദത്തിലായിരുന്ന അബിന്‍ കാവ്യയെ 2017 ജൂലെ 15 വരെ സ്ഥിരമായി വിളിച്ചിരുന്നു. അതിനുശേഷം ഫോണ്‍ വഴി ബന്ധപ്പെടുന്നതിനുള്ള മാര്‍ഗങ്ങള്‍ അബിന്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. എന്നാൽ അതിനുശേഷം ഫോണ്‍ വഴി ബന്ധപ്പെടുന്നതിനുള്ള മാര്‍ഗങ്ങളെല്ലാം അബിന്‍ ബ്ലോക്ക് ചെയ്തു. പിന്നീട് ജൂലൈ 25 ന് കാവ്യ അബിന്‍ പഠിക്കുന്ന കൊട്ടിയം എസ്.എന്‍ ഐ.ടി.ഐയില്‍ എത്തി അവനെ കണ്ടു.എന്നാൽ അപ്പോൾ ഈ ബന്ധം തുടരാന്‍ താത്പര്യമില്ലെന്നായിരുന്നു അബിന്റെ നിലപാട്. തന്നെ ഇനിമേൽ ശല്യം ചെയ്യരുതെന്ന് പറഞ്ഞ് അന്ന് അബിൻ കാവ്യയെ തിരിച്ചയച്ചു. എന്നാല പിന്നീട് കാവ്യ വീണ്ടും അബിന്റെ വീട്ടില്‍പ്പോവുകയും അബിന്‍ കാവ്യയെ അസഭ്യം പറയുകയും മര്‍ദ്ദിച്ച് പുറത്താക്കുകയും ചെയ്തു. ഇതിന് നാട്ടുകാർ ദൃക്‌സാക്ഷികളാണ്.

അതിനുശേഷം കാവ്യ വീണ്ടും അബിനെത്തേടി അവന്‍ ഐ.ടി.ഐ പരീക്ഷ എഴുതുന്ന സെന്റര്‍ ആയ പരവൂര്‍ ശിവരാജ് പിള്ളൈ മെമ്മോറിയല്‍ ഐ.ടി.ഐയില്‍ ഓഗസ്റ്റ് 3,5 തിയതികളില്‍ ചെന്നു.എന്നാൽ അപ്പോഴും സംസാരിക്കാന്‍ കൂട്ടാക്കാതെ അബിന്‍ ഒഴിഞ്ഞു മാറിയതായി കാവ്യയുടെ അമ്മ പറയുന്നു. എന്റെ മകള്‍ എങ്ങനെയാണ് മരിച്ചത്? അവള്‍ എന്തിനാണ് ഇത് ചെയ്തത്? എന്ന ചോദ്യങ്ങൾക്കുത്തരമാണ് ഈ അമ്മയ്ക്ക് ഇനി ലഭിക്കേണ്ടത്. ആവശ്യം കഴിഞ്ഞപ്പോൾ തൻറെ മകളെ അവൻ കറിവേപ്പില പോലെ വലിച്ചെറിയുകയായിരുന്നുവെന്ന് കാവ്യയുടെ അമ്മ വേദനയോടെ പറയുന്നു. മകളെ അബിന്‍ വിവാഹ വാഗ്ദാനം നല്‍കി ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടെന്നതിന് ഈ അമ്മയുടെ കയ്യിൽ തെളിവുകളുണ്ട്.

കാവ്യ അബിന് അയച്ച സന്ദേശങ്ങള്‍ അമ്മ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി കാത്തിരിക്കുകയാണ് ഇപ്പോൾ കാവ്യയുടെ അമ്മ. ശക്തമായ സമ്മര്‍ദം കൊണ്ട് ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. അബിന് അവസാനമായി കാവ്യ സന്ദേശമയയ്ക്കുന്നത് 20 തിയതിയാണ്. പിന്നീട് മരണം നടന്ന് 17 ദിവസങ്ങള്‍ക്ക് ശേഷമാണ് മൊബൈല്‍ ഫോണ്‍ ബന്തവസിലെടുക്കുന്നത്. അപ്പോഴേക്കും പ്രതി നാടുവിട്ടു. കേസിന്റെ മെല്ലെപ്പോക്കാണ് പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചത്. പെണ്‍കുട്ടിയുടെ അമ്മാവന്റെയും അമ്മായിയുടെയും മൊഴികള്‍ ഇതുവരെ എടുത്തിട്ടില്ല. പോലീസിന്റെ ഭാഗത്തു നിന്ന് വേണ്ട രീതിയില്‍ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നതാണ് പ്രതിക്ക് സഹായകമാകുന്നതെന്ന് മുന്‍ അഡീഷണല്‍ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന കൊട്ടിയം എന്‍ അജിത് കുമാര്‍ പറയുന്നു.

കാവ്യ അവസാനമായി അബിലിന് മൊബൈലിൽ അയച്ച 3 സന്ദേശങ്ങൾ

20/ 08 / 2017

‘അബിയേട്ടാ, എനിക്ക് ഇയാളില്ലാതെ ജീവിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ സ്വഭാവം മാറ്റി. ഇനി ദേഷ്യപ്പെടില്ല. ഒരിക്കലും അബിയേട്ടാ. എനിക്ക് ഇഷ്ടക്കൂടുതലേയുള്ളു.. പ്ലീസ് നമുക്ക് പഴയ പോലെ ആകാം. ഒന്ന് വിളിക്ക്’……

‘അബിയേട്ടാ ഒന്ന് വിളിക്ക്, ഞാന്‍ മരിച്ചുപോകും അബിയേട്ടാ. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഇഷ്ടമല്ലെന്ന് പറയുന്നത് അബിയേട്ടന്‍ അത് സോള്‍വ് ചെയ്യുന്നത് കേള്‍ക്കാന്‍ വേണ്ടി ആയിരുന്നു. ഇനി പറയില്ല ,പ്ലീസ്.’……

‘ആവശ്യങ്ങള്‍ കഴിഞ്ഞപ്പോ ഒരു റീസണ്‍ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലേ? അല്ലെങ്കില്‍ ഇയാള്‍ ഇങ്ങനെ കാണിക്കില്ല. മെസഞ്ചറില്‍ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാര്‍ട്സ് എല്ലാം കിടപ്പുണ്ട്. അഥവാ ഞാന്‍ മരിച്ചാല്‍ എന്നെ വീട്ടില്‍ക്കൊണ്ടുപോയി ചെയ്തതെല്ലാം ഞാന്‍ എഴുതിക്കൊടുത്തിട്ടേ പോകൂ. റിട്ടേണ്‍ കംപ്ലയിന്റ് കൊടുക്കാന്‍ പറഞ്ഞു ഞാന്‍ തിരക്കിയപ്പോള്‍, എല്ലാരും അറിയട്ടേ ചെയ്തിട്ടുള്ളതൊക്കെ’. ……

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News