Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 9:45 am

Menu

Published on September 18, 2017 at 5:48 pm

കക്കാൻ കേറിയാൽ കട്ടിട്ടു പോരണം, അല്ലാതെ അവിടെ കേറി തിന്നാൻ തുടങ്ങിയാൽ ഇങ്ങനെ സംഭവിക്കും

thief-funny-incident-in-a-hotel

പാലക്കാട്: കക്കാന്‍ കേറിയ കള്ളന്‍ മര്യാദക്ക് കട്ടിട്ടു പോയാല്‍ കള്ളന് നല്ലത്. അല്ലാതെ ഇയാള്‍ ചെയ്ത പോലെയാണ് ചെയ്തതെങ്കില്‍ പണി ഉറപ്പാണ്. ഇവിടെ പാലക്കാട് ഒരു ഹോട്ടലില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന് പറ്റിയ അമളി രസകരമാണ്.

ആദ്യം കള്ളന്‍ കയറിയ ഹോട്ടലിലെ അവസ്ഥ നോക്കാം. രാവിലെ ഹോട്ടലുടമ ഹോട്ടല്‍ തുറന്നപ്പോള്‍ മോഷണം നടന്ന കാര്യം വ്യക്തമാകും വിധം അടയാളങ്ങള്‍ കണ്ടു. അവിടെയുള്ള കംപ്യൂട്ടര്‍, ഗ്യാസ് സ്റ്റൗ, സിലിന്‍ഡര്‍ എന്നിവയാണ് കാര്യമായിട്ട് വസ്തുവകകളായി മോഷണം പോയിട്ടുള്ളത്. എന്നാല്‍ കംപ്യൂട്ടറിന്റെ ഒപ്പമുണ്ടായിരുന്ന 12000 രൂപ നഷ്ടപ്പെട്ടിട്ടുമില്ല.

ഇനി കള്ളനെ എങ്ങനെ പിടികൂടി എന്ന് നോക്കാം. ഹോട്ടലുടമയ്ക്ക് വളരെ പെട്ടെന്ന് തന്നെ കള്ളന്‍ ആരാണെന്നു മനസ്സിലാവുകയായിരുന്നു. അതിനുള്ള കാരണമാകട്ടെ, കള്ളന്‍ ഹോട്ടലിലെ അടുക്കളയില്‍ ചെയ്തുകൂട്ടിയ മണ്ടത്തരങ്ങളും.

ഈ കള്ളന്‍ ചെയ്തത് എന്തെന്ന് വെച്ചാല്‍ അവിടെയുള്ള ഭക്ഷ്യ വസ്തുക്കളില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള മീനും ഇറച്ചിയുമൊക്കെ കവര്‍ന്നിരിക്കുന്നു. അതും വട്ടംകണ്ണി എന്ന ഒരു പ്രാദേശിക പേരില്‍ അറിയപ്പെടുന്ന മീന്‍ തന്നെ. ഈ മീന്‍ മോഷണം പോയതോടെ കള്ളന് ആരെന്നു കടയുടമയ്ക്ക് പച്ചവെള്ളം പോലെ മനസ്സിലായി.

ഇതേ ഹോട്ടലില്‍ മുമ്പ് ജോലി ചെയ്ത പാചകക്കാരനായ മങ്കര കണ്ണംപരിയാരം വെള്ളാട്ടുപറമ്പില്‍ സ്വദേശിയായ മനോജ് എന്ന 32കാരനായിരുന്നു ഇതിനു പിന്നില്‍. ഇയാള്‍ക്ക് ഈ മീന്‍ വല്ലാതെ അങ്ങ് ഇഷ്ടമാണെന്നുള്ള കാര്യം കടയുടയ്ക്ക് അറിയാം.

അതോടെ കള്ളന്‍ പിടിയിലാവാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. മീനിനൊപ്പം പാഷന്‍ ഫ്രൂട്ട് ജ്യൂസും കടയില്‍ നിന്നും മോഷണം പോയിരുന്നു. ഇതും കൂടിയായപ്പോള്‍ ഹോട്ടലുടമയ്ക്ക് രണ്ടാമതൊരാളെ സംശയിക്കേണ്ട അവസ്ഥയിലേക്ക് ചിന്തിക്കേണ്ടി വന്നില്ല.

ഇയാളെ കഴിഞ്ഞ മാസം ഹോട്ടലില്‍ നിന്നും പറഞ്ഞു വിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ പണം ചോദിച്ചു ചെന്നെങ്കിലും നല്‍കിയിരുന്നില്ല. ഏതായാലും പിടിയിലായ കള്ളന്‍ മോഷ്ടിച്ച തൊണ്ടിമുതല്‍ പോലീസ് പിന്നീട് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News