Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 11:19 am

Menu

Published on September 22, 2017 at 11:48 am

ശനിയാഴ്ച ലോകം അവസാനിക്കുമോ? ശാസ്ത്രലോകം പറയുന്നത് ഇങ്ങനെ….!!!

end-of-the-world-september-23

ലോകാവസാനത്തെക്കുറിച്ചുള്ള വാര്‍ത്തകളെയും മുന്നറിയിപ്പുകളെയും ബഹിരാകാശ ശാസ്ത്രജ്ഞർ വളരെ ഗൗരവമുള്ളതായി കാണുന്നു. കാരണം പ്രപഞ്ച രഹസ്യങ്ങൾ ഇന്നും അജ്ഞാതമാണ്. ഏറ്റവും ഒടുവിലായി ഉണ്ടായ പ്രവചനം ഈ വരുന്ന ശനിയാഴ്ച, അതായത് സെപ്റ്റംബര്‍ 23 ന് ലോകം അവസാനിക്കും എന്നതാണ്. നാല് ചന്ദ്രഗ്രഹണങ്ങൾ അടുത്ത് അടുത്ത് സംഭവിക്കുന്നത് ലോകാവസാനത്തിന്റെ സൂചനകളാണെന്ന യഹൂദമത വിശ്വാസമാണ് ഇത്തരം ഒരു പ്രവചനത്തിന് ആധാരാമായിരിക്കുന്നത്. സെപ്റ്റംബര്‍ 28 നു സംഭവിക്കുന്ന ചന്ദ്രഗ്രഹണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സംഭവിക്കുന്ന നാലാമത്തെതാണെന്ന സത്യം ലോകം മുഴുവൻ ഭീതി വർദ്ധിപ്പിക്കുകയാണ്. നിബിറു എന്ന പേരിലുള്ള ഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുമെന്നും കടലിലെ ചില ജീവജാലങ്ങളൊഴിച്ച് വേറെ ഒന്നും തന്നെ ഭൂമിയില്‍ അവശേഷിക്കുകയില്ലെന്നാണ് പ്രവചനത്തിൽ പറയുന്നത്.

കടലിലെ വെള്ളം ആകാശത്തോളം ഉയര്‍ന്നു പൊങ്ങുമെന്നും ഭൂമി അടിമുടി കീഴ്‌മേല്‍ മറിയുമെന്നുാമണ് പ്രവചനം. മാര്‍ക്ക് ബ്ലിറ്റ്‌സ്, ജോണ്‍ ഹാഗീ എന്നീ രണ്ടു പ്രമുഖ ക്രിസ്ത്യന്‍ പ്രബോധകരാണ് ലോകാവസാനം പ്രവചിച്ച് മുന്നോട്ടു വന്നിരിക്കുന്നത്. എന്നാൽ ശാസ്ത്രലോകം പറയുന്നത് നിബിറു എന്ന പേരില്‍ ഒരു ഗ്രഹം ഇല്ലെന്നും ഇത് വര്‍ഷങ്ങള്‍ പഴക്കമുള്ള ലോകാവസാന കഥയാണെന്നും യാതൊരു അടിത്തറയുമില്ലെന്നുമാണ്. ഈ ഗ്രഹത്തെ കുറിച്ചുള്ള കഥകളനുസരിച്ച് 2003 ല്‍ തന്നെ ഈ ഗ്രഹം ഭൂമിയില്‍ വന്ന് ഇടിച്ച് ലോകം അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ചീില പ്രപഞ്ച ശക്തികളുടെ ഇടപെടല്‍ മൂലം ലോകാവസാനം 2012 ലേക്ക് മാറി. എന്നാൽ വീണ്ടും ഈ ശക്തികള്‍ ഇടപെട്ട് ലോകാവസാനം 2017 സെപ്റ്റംബര്‍ 23ലേക്ക് മാറിയിരിക്കുകയാണ്. നിബിറു എന്ന ഒരു ഗ്രഹം ഇല്ലെന്ന കാര്യത്തിൽ നൂറു ശതമാനം ഉറപ്പാണ് ശാസ്ത്രലോകം നൽകുന്നത്.ഇതെല്ലാം വെറും കെട്ടുകഥകളാണെന്നും ഇവർ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News