Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 3:32 pm

Menu

Published on September 27, 2017 at 3:37 pm

ഈ പച്ചക്കറി ലിസ്റ്റാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം; വെറുമൊരു പച്ചക്കറി ലിസ്റ്റെന്ന് പറഞ്ഞ് തള്ളേണ്ട

grocery-list-by-era-londhe

സാധാരണ മിക്ക വീടുകളിലും ഉള്ള പതിവാണ് പുറത്തേക്കിറങ്ങുമ്പോഴും മറ്റും വീട്ടിലേക്ക് വാങ്ങേണ്ട പലചരക്ക് സാധനങ്ങളുടെ ലിസ്റ്റ് കൊടുത്തുവിടുന്നത്. എന്നാല്‍ ഇന്നത്തെക്കാലത്ത് ടെക്‌നോളജിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ഇക്കാര്യത്തില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ഇന്ന് വാട്ട്‌സ്ആപ്പിലൂടെയും മറ്റുമാണ് ഇത്തരം ലിസ്റ്റുകള്‍ ഭര്‍ത്താക്കന്മാരിലും മറ്റും എത്തുന്നത്. ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങാറാകുമ്പോഴേക്കും വീട്ടിലേക്ക് വാങ്ങിക്കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഭാര്യമാര്‍ വാട്ട്‌സ്ആപ്പ് ചെയ്തിട്ടുണ്ടാകും.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഒരു ചര്‍ച്ച ഇത്തരത്തില്‍ ഒരു പച്ചക്കറി ലിസ്റ്റിനെ കുറിച്ചാണ്. ഇറ എന്ന യുവതി തന്റെ ഭര്‍ത്താവിന് നല്‍കിയ പച്ചക്കറി ലിസ്റ്റ് കണ്ടാല്‍ ആരും ഒന്ന് അന്തംവിടും.

സാധാരവണ എല്ലാവരും ചെയ്യുന്ന പോലെ ഉള്ളി – 1 കിലോ, കിഴങ്ങ് – 500, ഉപ്പ് – ഒരു പാക്കറ്റ് എന്നിങ്ങനെ എഴുതിവിടുകയല്ല ഇറ ചെയ്തത്. പകരം വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റിനൊപ്പം എങ്ങനെയുള്ള സാധനങ്ങളാണ് വാങ്ങേണ്ടതെന്നും വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചിത്രസഹിതം കുറിച്ച് നല്‍കി.

ഇറയുടെ ലിസ്റ്റ് കണ്ടാല്‍ തന്നെ ചിരിവരും. തനിക്ക് ചുവന്ന നിറത്തിലുള്ളതും മഞ്ഞനിറത്തിലുള്ളതുമായ തക്കാളി വേണമെന്ന് ലിസ്റ്റിലുണ്ട്. ചീഞ്ഞ തക്കാളിയും ദ്വാരമുള്ളതും വാങ്ങരുത്. ഉള്ളി ചെറിയ സൈസായിരിക്കണം, അതും വട്ടതിലുള്ളത്. സംശയമില്ലാതിരിക്കാനായി ഉള്ളിയുടെ ചിത്രവും ഇതിനൊപ്പം വരച്ചിട്ടുണ്ട്.

ഇനി ഉരുളക്കിഴങ്ങ് വാങ്ങുമ്പോളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇറ കുറിച്ചിട്ടുണ്ട്. കിഴങ്ങ് മീഡിയം സൈസിലുള്ളത് വേണം. ഇനി മീഡിയം സൈസ് അറിയില്ലെങ്കില്‍ മൂന്നുവലിപ്പത്തിലുള്ള ഉരുളക്കിഴങ്ങിന്റെ ചിത്രം വരച്ച് അതിലേതാണ് മീഡിയം സൈസെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട് ഇറ.

നിസ്സാരമെന്ന് കരുതുന്ന പച്ചമുളക് പോലും ഇറ നിര്‍ദേശിച്ച പോലെ വാങ്ങുമ്പോള്‍ ഒന്ന് കുഴങ്ങിപ്പോകും. കാരണം അറ്റം വളഞ്ഞ പച്ചമുളക് പാടില്ലെന്നും നീളത്തിലുള്ള വളവുകളൊന്നുമില്ലാത്ത പച്ചമുളക് തന്നെ വേണം വാങ്ങാനെന്നും ചിത്രം സഹിതം ഇറ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇറ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ കുറിപ്പ് പങ്കുവെച്ചത്.

 

Loading...

Leave a Reply

Your email address will not be published.

More News