Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമുക്ക് ഏറ്റവും ശാന്തത തരേണ്ട മുറിയാണ് ബെഡ്റൂം. ബെഡ്റൂം മനോഹരമായി ഒരുക്കണമെന്ന നിര്‍ബന്ധം പലര്‍ക്കുമുണ്ട്. സ്വന്തം കിടപ്പുമുറിയില്‍ സുഖമായി ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇന്നത്തെക്കാലത്ത് മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ.
ഇക്കാരണത്താല്‍ തന്നെ നല്ല ഉറക്കത്തിനായി പല വഴികളും തിരയുന്നവരുണ്ട്. ഇത്തരക്കാര്‍ മനസിലാക്കാത്ത ഒരു കാര്യമാണ് വര്‍ണ്ണനിര്‍ഭരമായ ബെഡ്റൂമുകള്‍ നിങ്ങളെ സുഖനിദ്രയിലെത്തിക്കുമെന്ന്. ബെഡ്റൂമുകളുടെ നിര്‍മ്മാണത്തിലും പരിപാലനത്തിലും പല കാര്യങ്ങളും ചെയ്യുന്നവരാണ് നമ്മള്. എന്നാല്‍ റൂമിന് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നിറത്തിന് ഉറക്കത്തെ സ്വാധീനിക്കാനാകുമെന്ന കാര്യം ചിന്തിച്ചിട്ടുണ്ടോ. ഉറക്കം വരാനും ഉറക്കം ഇല്ലാതാക്കാനും ചില നിറങ്ങള്‍ക്ക് സാധിക്കും.
ബെഡ്റൂമിന്റെ നിറവും ഉറക്കവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ പോലും സൂചിപ്പിക്കുന്നു. മനംകുളിര്‍പ്പിക്കുന്ന നിറങ്ങളാല്‍ മനോഹരമായ ബെഡ്റൂമുകള്‍ നിങ്ങളെ ഉറക്കും. ഈ നിറങ്ങള്‍ നിങ്ങളുടെ കിടപ്പുമുറിക്ക് ആവശ്യമാണ്.
ഇതില്‍ പ്രധാനപ്പെട്ട ഒരു നിറമാണ് നീല. നീല നിറം നിങ്ങളുടെ കിടപ്പുമുറിയെ മനോഹരമാക്കുന്നതിനൊപ്പം സുഖനിദ്രയും പ്രദാനം ചെയ്യും. ഇളംനീല നിറത്തിലുളള കിടപ്പമുറിയുളളവരില്‍ രാത്രികാലങ്ങളില്‍ എട്ട് മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
നീലനിറത്തിലുളള പെയ്ന്റ് തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നതിന് കാരണം മറ്റൊന്നുമല്ല, നീല നിറം സമാധാനത്തിന്റേതാണ്. കൂടാതെ നീല നിറം രക്തസമ്മര്‍ദം കുറക്കാന്‍ സഹായിക്കുകയും ചെയ്യും. ബെഡ്റൂമിന്റെ നിറം മാത്രമല്ല ബെഡ്ഷീറ്റും കര്‍ട്ടണുമൊക്കെ ഇതേ നിറം നല്‍കുന്നത് നല്ല ഉറക്കത്തിന് സഹായമാകും.
സുഖനിദ്ര പ്രദാനം ചെയ്യുന്നതില്‍ രണ്ടാം സ്ഥാനം മഞ്ഞ നിറത്തിനാണ്. മഞ്ഞയാണ് നിങ്ങളുടെ കിടപ്പുമുറിയുടെ നിറമെങ്കില്‍ ഏഴ് മണിക്കൂര്‍ 40 മിനിറ്റ് ഉറക്കം ലഭിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മഞ്ഞ സന്തോഷത്തിന്റെ നിറമായതിനാല്‍ തന്നെ ഉറക്കവും സന്തോഷകരമായിരിക്കും.
ഓറഞ്ച് നിറം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല, ആകര്‍ഷകത്വം മാത്രമല്ല നല്ല ഉറക്കവും തരുന്നതാണ് ഓറഞ്ച് നിറം. ഓറഞ്ച് നിറമുള്ള ബെഡ്റൂമില്‍ കിടന്നാല്‍ ഏഴ് മണിക്കൂര്‍ 28 മിനിറ്റ് വരെ ഉറക്കം ലഭിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇളംപച്ച നിറം കണ്ണിന് കുളിര്‍മയേകും എന്ന് മാത്രമല്ല പെട്ടെന്ന് ഉറക്കം വരാന്‍ സഹായിക്കുകയും ചെയ്യും. പച്ച നിറത്തിലുളള പെയിന്റ് തിരഞ്ഞെടുത്താല്‍ ഏഴ് മണിക്കൂര്‍ 36 മിനിറ്റ് വരെ നീളും നിങ്ങളുടെ ഉറക്കം.
ഇത്തരം നിറങ്ങളെ പോലെ തന്നെ ചില നിറങ്ങള്‍ നിങ്ങളുടെ സുഖനിദ്രയെ ഇല്ലാതാക്കും. നിങ്ങളുടെ ബെഡ്റൂമിന്റെ നിറം പര്‍പ്പിള്‍ ആണോ എങ്കില്‍ എത്രയും പെട്ടെന്ന് ഈ നിറം മാറ്റാന്‍ തയ്യാറായിക്കോളൂ. പര്‍പ്പിള്‍ നിറം നിങ്ങളുടെ ഉറക്കം തടസപ്പെടുത്തും. പര്‍പ്പിള്‍ നിറത്തിലുള്ള ബെഡ്റൂം ആണെങ്കില്‍ 5 മണിക്കൂര്‍ 56 മിനിറ്റ് ഉറക്കം മാത്രമേ ശരാശരി ഉറക്കം ലഭിക്കുകയുളളൂവെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ തന്നെ ബ്രൗണ്‍ നിറവും ഗ്രേ നിറവും വേണ്ടത്ര ഉറക്കത്തിന് നിങ്ങളെ സഹായിക്കില്ല.
Leave a Reply