Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 8:01 pm

Menu

Published on October 3, 2017 at 12:31 pm

എല്ലാം മോഷ്ടിച്ച് കടന്നു കളഞ്ഞ കള്ളൻ പക്ഷെ സ്വന്തം ഫോൺ അവിടെ വെച്ച് മറന്നുപോയി

bengaluru-thief-leaves-behind-mobile-phone-at-the-house-he-robbed

ബംഗളൂരു: കള്ളൻ മോഷണത്തിന് ശേഷം സ്വന്തം മൊബൈൽ ഫോൺ മോഷ്ടിച്ച സ്ഥലത്ത് വെച്ച് മറന്നു പോയാൽ എങ്ങനെയുണ്ടാകും. അത്തരം ഒരു മണ്ടത്തരമാണ് ബാംഗളൂരിൽ ഒരിടത്ത് മോഷ്ടിക്കാൻ കയറിയ കള്ളന് പറ്റിയത്. ബാഗ്ലൂരിലെ ഒരു വീട്ടിലാണ് സംഭവം നടന്നിരിക്കുന്നത്.
കള്ളൻ ആദ്യം ചെയ്തത് വീട്ടിലെ വളർത്തു നായയെ വിഷം കൊടുത്ത് മയക്കുകയായിരുന്നു. നായ ബോധം പോയതോടെ കള്ളൻ വീടിന്റെ പ്രധാന വാതിൽ കുത്തിത്തുറന്ന് അകത്തു കയറി മോഷണം നടത്തുകയായിരുന്നു. 3 ലക്ഷം രൂപയും 400 ഗ്രാം സ്വര്ണാഭരങ്ങളും മൊത്തം കള്ളൻ കൊണ്ടുപോകുകയുണ്ടായി.

കള്ളന്മാരെ സംബന്ധിച്ചെടുത്തോളം ഏറ്റവും നല്ല ഒരു മോഷണം തന്നെയായിരുന്നു ഇത്. പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ, മോഷണത്തിനിടെ തിരക്കിൽ മൊബൈൽ ഫോൺ കള്ളൻ വീട്ടിൽ വെച്ച് മറന്നു പോവുകയുണ്ടായി. ഇതിലും വലിയ എന്തെങ്കിലും തെളിവ് ഇനി വേണോ ഈ കള്ളനെ പിടിക്കാൻ. ഒരു വിരലടയാളം കിട്ടിയാൽ പോലും ഇന്ന് കള്ളനെ ഒരു വിധത്തിൽ പിടിക്കാം.പിന്നെയാണ് മൊബൈൽ ഫോൺ.

ഉടമസ്ഥൻ വീട്ടിൽ ഇല്ലാത്തപ്പോഴായിരുന്നു ഈ സംഭവം അരങ്ങേറിയത്. വീട്ടിൽ തിരിച്ചെത്തിയ ഉടമസ്ഥൻ ഈ പണവും സ്വർണ്ണവുമെല്ലാം മോഷ്ടിക്കപ്പെട്ട നിലയിൽ കണ്ടതോടെ കാര്യങ്ങൾ പോലീസിൽ അറിയിച്ചു. പോലീസ് വന്നു വീട് പരിശോധിച്ചപ്പോഴാണ് വീട്ടിലെ ആരുടേയും അല്ലാത്ത ഒരു മൊബൈൽ ഫോൺ ഇവരുടെ ശ്രദ്ധയിൽ പെട്ടത്. അതോടെ ഇത് കള്ളന്മാർ മറന്നു പോയതാണ് എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്. ഏതായാലും ഈ ഫോണിന്റ സഹായത്തോടെ കള്ളന്മാരെ പിടിക്കൽ ഇനി പൊലീസിന് വളരെ എളുപ്പമാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News