Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 2:32 am

Menu

Published on October 3, 2017 at 3:50 pm

42 വർഷങ്ങൾക്ക് ശേഷം മകന്‍റെ ശവകല്ലറ തുറന്ന അമ്മ ഞെട്ടി…!!

mother-shocked-when-open-dead-son-graveyard

ലണ്ടന്‍: 42 വർഷങ്ങൾക്ക് ശേഷം മകന്‍റെ ശവകല്ലറ തുറന്നു പരിശോധിച്ച അമ്മ ഞെട്ടി. 1975ല്‍ മരിച്ച നവജാത ശിശുവിന്‍റെ ശവക്കല്ലറയാണ് തുറന്ന് പരിശോധിച്ചത്. ജനിച്ച് ഒരാഴ്ചക്കാലം മാത്രമായിരുന്നു ഈ കുട്ടി ജീവിച്ചിരുന്നത്. തന്‍റെ മൂന്നാമത്തെ കുഞ്ഞ് ജനിക്കുമ്പോള്‍ റീഡ് എന്ന അമ്മയ്ക്ക് ഇരുപത്തിയാറ് വയസായിരുന്നു. ഗര്‍ഭം 34 ആഴ്ചയായപ്പോൾ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.റീഡിന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ടാണ് അന്ന് തന്നെ പ്രസവം നടത്തിയത്. അപ്പോൾ തന്നെ കുട്ടിയെ പ്രത്യേക വിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു. ആറുദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ അന്നനാളത്തില്‍ ശസ്ത്രക്രിയ നടത്തണമെന്നും മറ്റൊരു ആശുപ്രതിയിലേക്കു മാറ്റണമെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ സ്ഥിതി മോശമാണെന്നറിഞ്ഞ വീട്ടുകാർ അതിന് സമ്മതവും നൽകി. കുഞ്ഞിൻറെ നില അതീവ ഗുരുതരമാണെന്നറിഞ്ഞ റീഡ് തകർന്ന മനസ്സുമായി കുഞ്ഞിനെ കാണാന്‍ ചെന്നപ്പോൾ കുട്ടി മരിച്ചെന്ന വാർത്തയാണ് ആശുപത്രി അധികൃതര്‍ റീഡിനോട് പറഞ്ഞത്.

കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള അനുമതി ചോദിച്ചപ്പോൾ റീഡ് അതിന് അനുമതി നൽകിയില്ല. പ്രത്യേക ഏജന്‍സിയെയായിരുന്നു സംസകാരത്തിന് ഏൽപ്പിച്ചിരുന്നത്. മകൻറെ അന്ത്യയാത്രയ്ക്ക് പുതപ്പിക്കാനുള്ള തുണിയുമായാണ് റീഡി ശ്മശാനത്തില്‍ എത്തിയിരുന്നത്. എന്നാൽ ഇതു ധരിപ്പിക്കാന്‍ അവരെ അനുവദിച്ചില്ല.സ്വര്‍ണ്ണ നിറത്തിലുള്ള തലമുടിയും, നല്ല വലിപ്പവുമുള്ള കുട്ടിയുമായിരുന്നു ശവപ്പെട്ടിയിൽ ഉണ്ടായിരുന്നത്. പിന്നീട് പെട്ടി ചുമന്നപ്പോൾ അതിന് വലിയ ഭാരമുള്ളതായും തോന്നിയില്ല. അതല്ല തന്റെ മകന്‍ എന്ന് പറഞ്ഞ് റീഡി അപ്പോള്‍ തന്നെ ബഹളം വെച്ചു. എന്നാൽ മകന്‍ മരിച്ച വിഷമത്തില്‍ അങ്ങനെ തോന്നിയതാണെന്ന് പറഞ്ഞ് എല്ലാവരും ആശ്വസിപ്പിച്ചു.

പിന്നീട് പതിവായി ആ അമ്മ സെമിത്തേരിയിലെത്തി സത്യം വെളിപ്പെടുത്തിത്തരാൻ ദൈവത്തോട് കഠിനമായി പ്രാർത്ഥിച്ചു. എന്നാൽ അതിന് അവസാനം ഉത്തരം ലഭിക്കുകയും ചെയ്തു. തൻറെ കുഞ്ഞിനെ ആ കുഴിയിൽ അടക്കിയിട്ടില്ല എന്നവർ തിരിച്ചറിഞ്ഞു. കടുത്ത പോരാട്ടത്തിനൊടുവിൽ ആ അമ്മ മകൻറെ കുഴി തുറക്കാനുള്ള അനുവാദം നേടി. കുഴി മാന്തിയപ്പോൾ അതിൽ പൊടിഞ്ഞ ശവപ്പെട്ടിയും അക്ഷരത്തെറ്റോടു കൂടി എഴുതിയ മകൻ ഗാരി പാറ്റൻറെ പേരെഴുതിയ ബോർഡും ചെറിയ കുരിശും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുഞ്ഞിൻറെ ശരീരാവശിഷ്ടമോ അസ്ഥിയോ ഒന്നും ഇതിൽ നിന്ന് കണ്ടെത്താനായില്ല. തൻറെ മകൻ ഇപ്പോഴും എവിടെയോ ജീവിച്ചിരിക്കുന്നതായി അറുപത്തെട്ടുകാരിയായ ആ അമ്മ വിശ്വസിക്കുന്നു.

Loading...

Comments are closed.

More News