Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 11:29 pm

Menu

Published on October 6, 2017 at 5:36 pm

ഈ വെഡ്ഡിങ് ആല്‍ബത്തിന് കൂട്ട് കോഴിക്കോടന്‍ രുചി; വെഡ്ഡിങ് ആല്‍ബം എടുത്ത് നാട്ടുകാരെ വെറുപ്പിക്കുന്നവര്‍ ഒന്ന് കണ്ടുനോക്കൂ

wedding-album-honeymoon-at-kozhikode

വിവാഹത്തിനും അതിനോടനുബന്ധിച്ച കാര്യങ്ങള്‍ക്കും മുന്‍പുള്ളതിനേക്കാള്‍ ഏറെ മാറ്റംവരുന്ന കാലമാണിത്. പ്രത്യേകിച്ചും ഫോട്ടോഷൂട്ട്, വെഡ്ഡിങ് ആല്‍ബം എന്നിവയുടെ കാര്യത്തില്‍. പ്രീ വെഡ്ഡിങ് പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടുകളാണ് ഈ രംഗത്തെ പുതിയ താരം.

നേരത്തെ പാട്ടുകള്‍ക്കൊപ്പമുള്ള വെഡ്ഡിങ് ഷൂട്ട് ട്രെന്‍ഡായ സമയമുണ്ടായിരുന്നു. എന്നാല്‍ ഇടയ്‌ക്കെങ്കിലും ഇത്തരം ഫോട്ടോഷൂട്ടുകള്‍ ആളുകള്‍ക്ക് അരോചകമായി മാറാന്‍ തുടങ്ങി. എന്നാലിതാ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് തികച്ചും വ്യത്യസ്തമായ ഒരു കല്യാണ വിഡിയോയാണ്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ താമരശ്ശേരി ശാഖയിലെ ഉദ്യോഗസ്ഥനായ കോഴിക്കോട്ടുകാരന്‍ സ്വരൂപിന്റെയും വടകരക്കാരിയായ അനഘയുടെയും വെഡ്ഡിങ് ഷൂട്ടാണ് വ്യത്യസ്യതകള്‍ കൊണ്ട് ശ്രദ്ധേയമാകുന്നത്. കാരണം കല്ല്യാണത്തിനു ശേഷം സ്വരൂപ് അനഘയുടെ കൈപിടിച്ച് ആദ്യം പോയത് ഗോവയ്‌ക്കോ മറ്റോ അല്ല, മറിച്ച് കോഴിക്കോട്ടെ രുചിയിടങ്ങളിലേക്കായിരുന്നു.

പ്രീ മാര്യേജ് ഷൂട്ടും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടുമെല്ലാം സിനിമാ സ്റ്റൈലില്‍ വിലസുമ്പോഴാണ് ഇവരുടെ കല്യാണ വിഡിയോ തികച്ചു വ്യത്യസ്തമാകുന്നത്.

സ്വരൂപിന്റെ സഹോദരീ ഭര്‍ത്താവായ അനൂപ് ഗംഗാധരന്റേതാണ് ഈ ആശയവും സംവിധാനവും. ‘ഹണിമൂണ്‍ അറ്റ് കോഴിക്കോട്’ എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോ, രാവെന്നോ പകലെന്നോ ഭേദമില്ലാതെ ബിരിയാണിയുടെയും മറ്റും കൊതിപ്പിക്കുന്ന മണം പരക്കുന്ന കോഴിക്കോടന്‍ നഗരവീഥികളിലൂടെ പുതുപ്പെണ്ണിനെയും കൊണ്ട് ആഹാരപ്രിയനായ ചെറുക്കന്‍ നടത്തുന്ന പ്രണയാതുരമായൊരു ബൈക്ക് യാത്രയാണ്.

രുചികളുടെ നഗരമായ കോഴിക്കോട്ടെ ഹോട്ടലുകളെയും വിവിധ രുചികളെയും ആധാരമാക്കിയാണ് ഇവരുടെ യാത്ര. പാരഗണ്‍, ബോംബെ, റഹ്മത്ത്, ടോപ്പ്‌ഫോം, ആര്യഭവന്‍ തുടങ്ങിയ ഹോട്ടലുകളും കോഴിക്കോട്ടുകാര്‍ക്ക് സുപരിചിതമായ അമ്മ മെസ് ഹൗസും വീഡിയോയിലുണ്ട്.

കൂടാതെ കോഴിക്കോടിന്റെ സ്വന്തം ഹല്‍വയും, മില്‍ക്ക് സര്‍ബത്തും, ഐസ് ഒരതിയുമെല്ലാം ഈ രുചിക്കൂട്ടിലുണ്ട്. റൊമാന്റിക് വിഡിയോ കാണുന്നവര്‍ക്ക് പോലും നാണം തോന്നുന്ന കാലത്താണ് പുതിയൊരു വെഡ്ഡിങ് ആല്‍ബവുമായി ഇവര്‍ എത്തുന്നത്.

രുചിഭേദങ്ങളുടെ കലവറകളായ സാഗറും സെയിന്‍സും വീഡിയോയിലുണ്ട്. ഭക്ഷണം കേന്ദ്ര കഥാപാത്രങ്ങളായ ‘ഉസ്താദ് ഹോട്ടലിലെ’ വാചകങ്ങളും ‘സോള്‍ട്ട് ആന്റ് പേപ്പറിലെ’ ഗാനവും മിക്സ് ചെയ്താണ് ഓഡിയോ ട്രാക്ക്.

Loading...

Leave a Reply

Your email address will not be published.

More News