Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെക്സിക്കോയിൽ മീൻ മഴ. എഴുതിയത് തെറ്റിയതല്ല, മീൻ തന്നെയാണ് ആകാശത്തു നിന്നും വീണു കൊണ്ടിരുന്നത്. സംഭവം ഉള്ളത് തന്നെ. കാലാവസ്ഥയിലെ ചില മാറ്റങ്ങൾക്കനുസൃതമായിട്ടാണ് ഇങ്ങനെയൊരു അത്ഭുതം ഇവിടെ നടന്നിരിക്കുന്നത്. മീൻ മാത്രമല്ല, തവളയും അതോടൊപ്പം ചെറിയ പല ജീവികളും ഇങ്ങനെ ആകാശത്തു നിന്നും വീഴുന്നുണ്ട് ഇവിടെ. ഇത് ഇടയ്ക്കിടെ ഇവിടെ സംഭവിക്കുന്ന പ്രതിഭാസം കൂടിയാണ്.
ചുഴലിക്കാറ്റോ കൊടുങ്കാറ്റോ ഒക്കെ സംഭവിക്കുമ്പോൾ വെള്ളത്തിലെ ഇത്തരം ജീവികൾ ഒന്നടങ്കം കാറ്റിനൊപ്പം മുകളിലേക്കുയർന്ന ശേഷം കാറ്റിന്റെ കൂടെ തന്നെ നീങ്ങി അവസാനം താഴേക്ക് വീഴുന്നു. ഇതാണ് ഈ മീൻ മഴയുടെ കാരണം. ശാസ്ത്രീയമായ വേറെ കാരണങ്ങളും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാൽ ഏറെ രസകരമായ കാര്യം എന്തെന്ന് വെച്ചാൽ ചിലർ ഇത് ദൈവീകമായി എടുത്തിരിക്കുന്നു എന്നതാണ്. അതായത് ദൈവത്തിന്റെ പരീക്ഷണമാണ് ദൈവത്തിന്റെ അനുഗ്രഹമാണ് എന്നൊക്കെ പറഞ്ഞു ചിലർ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ഏതായാലും മീനും താവളയുമൊക്കെ ആയത് നന്നായി. വല്ല പൂച്ചയോ പട്ടിയോ ഒക്കെ ആയിരുന്നെങ്കിൽ പണി കിട്ടിയേനെ. അതിലും വലിയ മൃഗങ്ങളാണെങ്കിൽ പിന്നെ പറയുകയും വേണ്ട.
Leave a Reply