Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എത്ര വലിയ ആളായാലും ഇന്നും വിമാനത്തിന്റെ ശബ്ദം കേട്ടാല്‍ ഒന്ന് പുറത്തുപോയി നോക്കും. ഒരിക്കലെങ്കിലും വിമാനത്തില്‍ ഒന്ന് കയറണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവാറും ആളുകള്‍.
എന്നാല്‍ ഇന്ന് യാത്ര ഒരിഷ്ടമായി കൊണ്ടു നടക്കുന്നവരുടെ എണ്ണം കൂടിയതോടെ യാത്രാരീതികളിലും മാറ്റം വന്നു. എളുപ്പമാര്‍ഗ്ഗമായി വിമാനങ്ങളെ ആശ്രയിക്കുന്നവര്‍ ഇന്ന് കുറവല്ല. അതുകൊണ്ടു തന്നെ ഏത് നിമിഷവും ഒരു വിമാനയാത്രയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല.
എന്നാല്‍ വിമാനത്തില്‍ കയറിയാല്‍ എങ്ങനെ പെരുമാറണമെന്നും എന്താണ് ചെയ്യേണ്ടതെന്നുമൊക്കെ അറിയാമോ. ആദ്യമായി പറക്കാനൊരുങ്ങുമ്പോള്‍ പേടി തോന്നാത്തവരാരും കാണില്ല. പരിഭ്രമവും പേടിയും മൂലം എന്താണ് ചെയ്യേണ്ടതെന്നറിയാതെ വിമാനത്തില്‍ വിഷമിച്ചിരിക്കേണ്ട കാര്യമില്ല. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
സീറ്റില്‍ ഇരിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അവരെ അറിയിക്കാം. മര്യാദയോടുകൂടിയുള്ള പെരുമാറ്റം നമ്മുടെ ഉത്തരവാദിത്വമാണെന്നോര്‍ക്കുക.
വിമാനത്തില്‍ ആദ്യമായി യാത്രചെയ്യുമ്പോള്‍ അസ്വസ്ഥതകള്‍ ധാരാളമുണ്ടാകും എന്നതില്‍ സംശയമില്ല. ഇതൊക്കെ മിണ്ടാതെ സഹിച്ചിരിക്കേണ്ട ഒരു കാര്യവുമില്ല. എന്തൊക്കെ ബുദ്ധിമുട്ടുകളുണ്ടായാലും അത് ഫ്ളൈറ്റിലെ ജീവനക്കാരെ ധരിപ്പിക്കുക. ഒരു ചെറിയ തലവേദന ആണെങ്കില്‍ പോലും അവര്‍ സന്തോഷത്തോടെ വന്ന് സഹായിക്കും.
മിക്ക സര്‍വ്വീസുകളിലും ഭക്ഷണം നല്‍കുന്നുണ്ടെങ്കിലും ചില സര്‍വ്വീസുകളില്‍ യാത്രക്കാര്‍ തന്നെ ഭക്ഷണം വിലകൊടുത്ത് വാങ്ങേണ്ടി വരും. ചിലപ്പോഴെങ്കിലും രണ്ടാമത് ആവശ്യപ്പെട്ടാല്‍ തരാന്‍ ബുദ്ധിമുട്ടുണ്ടായേക്കാം. അത്തരം അവസരങ്ങളില്‍ സംയമനം പാലിക്കുക.
ചോക്ലേറ്റും വെള്ളവും വാട്ടര്‍ ബോട്ടിലുകള്‍ നിറയ്ക്കേണ്ട ആവശ്യമുണ്ടെങ്കില്‍ മടികൂടാതെ അവരോട് പറയാം. ചില എയര്‍ലൈന്‍സുകളില്‍ യാത്രക്കാര്‍ക്കായി ചോക്ലേറ്റ് നല്‍കാറുണ്ട്. സ്വിസ് എയര്‍ലൈന്‍സിന്‍ കുറച്ചധികം ചോദിച്ചാലും നല്‍കാന്‍ അവര്‍ തയ്യാറാകും.
തിരക്കിനിടയില്‍ ഹെയര്‍ ബ്രഷും ഫേസ് വാഷും ഒക്കെ എടുക്കാന്‍ മറന്നാലും വിഷമിക്കേണ്ട, അത്യാവശ്യ ഘട്ടങ്ങളില്‍ ഇവ തന്ന് സഹായിക്കാന്‍ വിമാന ജീവനക്കാര്‍ തയ്യാറാണ്.
ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലും യാത്ര ചെയ്യുന്നവര്‍ക്ക് മിക്ക എയര്‍ലൈന്‍സുകളും വൈന്‍, കോക്ടെയില്‍ തുടങ്ങിയവ നല്‍കാറുണ്ട്. മുതിര്‍ന്നവര്‍ക്ക് എത് ക്യാബിനിലായാലും മോക്ടെയിലും കോക്ടെയിലും ആവശ്യപ്പെടുന്നതിന് പ്രശ്നങ്ങളില്ല.
ആദ്യ വിമാനയാത്രയല്ലേ വേണമെങ്കില്‍ ഒന്ന് കോക്പിറ്റ് സന്ദര്‍ശിക്കാം. എല്ലാ എയര്‍ലൈന്‍സുകളും ഈ സൗകര്യം നല്‍കുന്നില്ലെങ്കിലും ചിലതില്‍ ഇത് ലഭ്യമാണ്. വിമാനം നിലത്ത് നില്‍ക്കുന്ന അവസരത്തില്‍ മാത്രമേ ഇതിന് അനുമതിയുള്ളൂ.
കൂടാതെ യാത്രക്കാരന് തന്റെ ജീവിതത്തിലെ പ്രധാന ആഘോഷങ്ങള്‍ വിമാനയാത്രയില്‍ നഷ്ടമാകുമോ എന്ന പേടി വേണ്ട. എമിറേറ്റ്സ് ഫ്ളൈറ്റ്സ് കിടിലന്‍ ഓഫറാണ് ഇക്കാര്യത്തില്‍ നല്‍കുന്നത്. ജന്മദിനം, വിവാഹ വാര്‍ഷികം, ഹണിമൂണ്‍, തുടങ്ങിയ ഏത് അവസരങ്ങള്‍ക്കും കേക്ക് മുറിക്കാനുള്ള അവസരമാണ് ഇവര്‍ നല്‍കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്രയ്ക്ക് 24 മണിക്കൂര്‍ മുന്‍പായോ ഇത് അറിയിക്കേണ്ടതാണ്.
കേള്‍ക്കുമ്പോള്‍ രസകരമായി തോന്നിയേക്കാം എന്നാലും വിമാനത്തില്‍ വെച്ച് നിങ്ങളുടെ വില്‍പ്പത്രം തയ്യാറാക്കണമെന്ന് തോന്നിയാല്‍ നിങ്ങളുടെ പൈലറ്റ് അതിനും സന്നദ്ധനായ ഒരാള്‍ ആയിരിക്കും.
Leave a Reply