Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപിൻറെയും മഞ്ജുവിൻറെയും മകൾ മീനാക്ഷി ഗിറ്റാർ വായിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കയാണ്.മഞ്ഞചുരിദാറിൽ സുന്ദരിയായി തിളങ്ങിയ മീനാക്ഷി “തന്നന്നം താനന്നം” എന്ന ഗാനമാണ് ഗിറ്റാറിൽ മീട്ടുന്നത്. കൂട്ടുകാർക്കൊപ്പം ദീപാവലി ആഘോഷിക്കുകയായിരുന്നു മീനാക്ഷി. ഇവർക്കൊപ്പം മീനാക്ഷി പൂത്തിരി കത്തിക്കുന്നതും വീഡിയോയിൽ കാണാം. വളരെ നന്നായി മീനാക്ഷി ഗിറ്റാര്‍ വായിക്കുന്നതും ആളുകളില്‍ കൗതുകമുയർത്തുന്നു.
–
–
വീഡിയോ കണ്ടവർക്കെല്ലാം ആദ്യം ഇത് മീനാക്ഷി തന്നെയാണോ എന്ന സംശയം ഉണ്ടായിരുന്നു. കിളിപോയി,അമൽ പി, വീഡിയോ സ്ട്രോബെറി,ബ്യൂട്ടി ആൻറ് ഹെൽത്ത് ടിപ്‌സ് തുടങ്ങിയ അക്കൗണ്ടുകളിൽ നിന്നാണ് മീനാക്ഷിയുടെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതുപോലെ നേരത്തെ ഒരു ഫോട്ടോ മീനാക്ഷിയുടേതായി വൈറലായിരുന്നു.സുഹൃത്തുക്കള്‍ക്കൊപ്പം സാരി ഉടുത്ത് നിൽക്കുന്നതായിരുന്നു ഈ ചിത്രം. മീനാക്ഷിയുടെ കൂട്ടുകാരിൽ ആരോ ഒരാളാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
Leave a Reply