Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വരാപ്പുഴ: കള്ളനെ പിടികൂടാന്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങിയത് കുട്ടിക്കാമുകന്‍. കള്ളനെ പിടികൂടാന്‍ ഉറക്കമൊഴിച്ച് കാത്തിരുന്ന നാട്ടുകാര്‍ക്ക് കിട്ടിയത് കാമുകിയെ കാണാനെത്തിയ പതിനേഴുകാരനെ. പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ കള്ളനെ പിടികൂടാനുള്ള പദ്ധതിയില്‍ എത്തുകയായിരുന്നു. ഇതിനായി നാട്ടുകാര്‍ ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവം ഒന്നും അറിയാതെ എത്തിയ കുട്ടിക്കാമുകന്‍ ഇവരുടെ പിടിയിലാകുകയായിരുന്നു.
രാത്രി നേരത്ത് ഈ വീടിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുന്ന പതിനേഴുകാരനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ചാണ് പിടികൂടിയത്. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അയല്‍വീട്ടിലെ പതിനാലുകാരിയെ കാണാനെത്തിയ കാമുകനാണ് ഇതെന്ന് നാട്ടുകാര്‍ക്ക് വ്യക്തമായത്. വിവരമറിഞ്ഞ പോലീസും സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ ഒന്നര മാസത്തോളമായി ഈ പതിനേഴുകാരന്‍ പതിവായി പെണ്‍കുട്ടിയെ കാണാന്‍ എത്താറുണ്ടെന്നു പെണ്‍കുട്ടി തന്നെ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് പതിനാലുകാരിയായ പെണ്‍കുട്ടിക്ക് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൗണ്‍സിലിംഗ് കൊടുക്കുകയും ചെയ്തു. പയ്യനെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുക്കുകയും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
Leave a Reply