Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:48 am

Menu

Published on November 8, 2017 at 12:06 pm

നിയമം ലംഘിച്ച ജീപ്പിന് മുന്നില്‍ നെഞ്ചു വിരിച്ചുനിന്ന ആ യുവാവ് ഈ 22കാരനാണ്

meet-sahil-batav-the-22-year-old-who-stood-up-against-man-breaking-traffic-rule

റോഡിലെ നിയമ ലംഘനങ്ങള്‍ നമ്മള്‍ നിരന്തരം കാണാറുള്ളതാണ്. എന്നാല്‍ ഇതിനെതിരെ എത്രപേര്‍ ഒരു ചെറുവിരലെങ്കിലും അനക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് വണ്‍വേ തെറ്റിച്ചു തെറ്റായ ദിശയില്‍ നിന്നു വന്ന ജീപ്പിനെ തടഞ്ഞ യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

കഴിഞ്ഞ ദിവസങ്ങളിലാണ് ഈ വീഡിയോ പുറത്തുവന്നത്. യുവാവ് തന്റെ ബൈക്കുമായി ജീപ്പിനെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തുന്നതായിരുന്നു വീഡിയോ. ജീപ്പ് ഓടിച്ചയാള്‍ ബൈക്ക് മാറ്റുന്നതിനായി ജീപ്പ് മുന്നിലേക്കെടുത്ത് ഭയപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അനങ്ങാതെ പാറ പോലെ ഉറച്ചുനില്‍ക്കുകയായിരുന്നു യുവാവ്.

തുടര്‍ന്ന് ജീപ്പ് ഡ്രൈവര്‍ യുവാവിനെ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയാകെ ഈ യുവാവ് ആരെന്ന് അറിയാനുള്ള ശ്രമങ്ങളായിരുന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ 22 വയസുകാരനായ സഹില്‍ ബത്താവ് എന്ന യുവാവാണ് ഈ ദൃശ്യങ്ങളിലുള്ളത്.

പലരും നിയമലംഘനങ്ങള്‍ കണ്‍മുന്നില്‍ നടക്കുമ്പോഴും അതിനെ ചെറുക്കാനോ ചോദ്യം ചെയ്യാനോ മെനക്കെടാറില്ലെന്നിരിക്കെയാണ് 22 വയസുകാരനായ സഹില്‍ ബത്താവ് ധീരമായി പ്രതികരിച്ചത്.

അയാള്‍ ചെയ്യുന്നത് തെറ്റാണെന്ന് തനിക്ക് ഉറപ്പുള്ളതുകൊണ്ടാണ് താന്‍ ജീപ്പിന് വഴികൊടുക്കാതിരുന്നതെന്ന് സഹില്‍ പറയുന്നു. താന്‍ തടഞ്ഞിട്ടും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും അയാള്‍ അത് തിരുത്താന്‍ തയാറായില്ല. ഞാന്‍ വണ്‍വേയിലൂടെ ബൈക്കില്‍ വരുന്നതിനിടെയാണ് തെറ്റായ ദിശയില്‍ നിയമം ലംഘിച്ച് ഒരു എസ്‌യുവി വേഗത്തില്‍ വരുന്നത് ശ്രദ്ധിച്ചത്. ഞാനും അയാളുടെ ജീപ്പും ഒരേ ലൈനില്‍ തന്നെയായിരുന്നു. തൊട്ടടുത്തെത്തിയപ്പോള്‍ ഞാന്‍ ബൈക്ക് നിര്‍ത്തി. ബൈക്ക് എടുത്ത് മാറ്റാന്‍ അയാള്‍ എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങള്‍ നിയമം ലംഘിച്ചാണ് ഈ റോഡില്‍ എത്തിയതെന്നും വണ്ടി പുറകോട്ട് എടുക്കാനും ഞാന്‍ ആവശ്യപ്പെട്ടു. പക്ഷേ അയാള്‍ അത് ചെവിക്കൊണ്ടില്ല. ഞാന്‍ അയാളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രം ഇതിനിടെ ഫോണില്‍ പകര്‍ത്തി. എന്നിട്ടും വാഹനം പുറകോട്ട് മാറ്റാന്‍ അയാള്‍ തയ്യാറായില്ല. തുടര്‍ന്ന് ബൈക്കിലിരുന്ന എന്നെ ജീപ്പിടിച്ച് വീഴ്ത്താനും ഭയപ്പെടുത്താനും ശ്രമിച്ചു. എന്നിട്ടും ഞാന്‍ മുമ്പില്‍ നിന്ന് മാറാന്‍ തയാറാകാത്തതോടെ അയാള്‍ ജീപ്പില്‍ നിന്ന് ഇറങ്ങി വന്ന് എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതൊക്കെ നോക്കി നിരവധി പേര്‍ അവിടെയുണ്ടായിരുന്നെങ്കിലും കുറച്ചു ആളുകള്‍ മാത്രമാണ് അജാനബാഹുവായ അയാളെ പിടിച്ചുമാറ്റാന്‍ എത്തിയതെന്നും സഹില്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സഹില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമീപത്തെ വ്യാപര സമുച്ചയത്തിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. റോഡിലെ മറ്റാരും കാണിക്കാത്ത ധൈര്യമാണ് യുവാവ് കാണിച്ച്. ജീപ്പില്‍ വന്നയാള്‍ യുവാവിനെ കൈയേറ്റം ചെയ്യുന്നതും വിഡിയോയിലുണ്ട്. എന്നാല്‍ മാറാതെ നിന്ന യുവാവിന് മുന്നില്‍ ജീപ്പ് ഡ്രൈവര്‍ തോല്‍ക്കുകയായിരുന്നു. അവസാനം ജീപ്പ് പുറകോട്ട് എടുത്താണ് അയാള്‍ പോയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News