Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 11:26 am

Menu

Published on November 8, 2017 at 5:00 pm

രാത്രിയില്‍ ആ പ്രദേശത്തേക്ക് പോകാന്‍ ആരും കൂട്ടുവരില്ല; അവിടെ തങ്ങിയാല്‍ മരണം ഉറപ്പ്

mysterious-haunted-city-found-floating

ദ്വീപുകളെല്ലാം തന്നെ പ്രകൃതി സൗന്ദര്യത്തിന്റെ നേര്‍രൂപങ്ങളാണ്. ഇക്കാരണത്താല്‍ തന്നെ പല ദ്വീപുകളും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ്. എന്നാല്‍ രാത്രിയില്‍ ഈ പ്രദേശത്തേക്ക് പോകാന്‍ മാത്രം ആരും കൂട്ടുവരില്ല. സ്ഥലം കാണാന്‍ പോകണമെങ്കില്‍ത്തന്നെ പകല്‍വെളിച്ചത്തില്‍ മാത്രം. അല്ലെങ്കില്‍ ഒരു പക്ഷേ പിറ്റേന്നു രാവിലെ ദ്വീപില്‍ നിന്ന് കിട്ടുന്നത് ടൂറിസ്റ്റിന്റെ മൃതദേഹമായിരിക്കും.

കേള്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്ന ഇങ്ങനെയൊരു ദ്വീപുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്ന് 1600 മൈലും ലൊസാഞ്ചലസില്‍ നിന്ന് 2500 മൈലും ദൂരെയാണ് ഈ ‘അദ്ഭുതദ്വീപു’കളുടെ സ്ഥാനം. അതായത് മൈക്രോനേഷ്യയോടു ചേര്‍ന്ന് പോംപെയ്ക്കു സമീപമാണ് ഈ ദ്വീപുകളുള്ളത്. അതും 97 ദ്വീപുകള്‍.

ചിതറിക്കിടക്കുന്ന അറുനൂറിലേറെ ചെറു ദ്വീപുകള്‍ ചേര്‍ന്നതാണ് ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ എന്നറിയപ്പെടുന്ന രാജ്യം. പസഫിക് സമുദ്രത്തിലാണ് ഇതുള്ളത്. പോംപെ ഉള്‍പ്പെടെ നാലു പ്രധാന ദ്വീപുകളാണ് മൈക്രോനേഷ്യയ്ക്കു കീഴിലുള്ളത്.

പുരാവസ്തു ഗവേഷകരെല്ലാം ഈ ദ്വീപിന്റെ പ്രത്യേകത കണ്ട് അന്തംവിട്ടിരിപ്പാണ്. കാരണം കൃത്യമായി വെട്ടിയൊതുക്കിയതു പോലെ ചതുരാകൃതിയിലാണ് 97 ദ്വീപുകളും. നാന്‍ മദോള്‍’ എന്നാണ് ഇതിനെ ഗവേഷകര്‍ വിളിക്കുന്നത്. ഇടയ്ക്കുള്ള സ്ഥലം എന്നാണ് നാന്‍ മദോളിന്റെ അര്‍ഥം.

ഓരോ ചതുര ദ്വീപും വെള്ളം കൊണ്ടാണ് വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. ദ്വീപുകള്‍ക്കിടയില്‍ ഒരു കനാല്‍ വേര്‍തിരിക്കുന്നതു പോലെയാണിത്. നാന്‍ മദോളിലേക്ക് പോകാന്‍ പോംപെ ദ്വീപില്‍ താമസിക്കുന്നവര്‍ സഹായിക്കാറുണ്ട്. പക്ഷേ രാത്രിയാകും മുന്‍പ് തിരിച്ചു പോരണം. രാത്രിയായാല്‍ ആ ചതുരദ്വീപുകളില്‍ വെളിച്ചത്തിന്റെ ഗോളങ്ങള്‍ നൃത്തം ചെയ്യുന്നതു കാണാറുണ്ടെന്നാണ് അവര്‍ പറയുന്നത്.

പ്രദേശവാസികള്‍ ഈ പ്രദേശത്തെ വിളിക്കുന്നതു തന്നെ ‘പ്രേതങ്ങളുടെ ദ്വീപ്’ എന്നാണ്. പ്രേതനഗരം എന്നുമുണ്ട് വിളിപ്പേര്. രാത്രിയില്‍ ദ്വീപില്‍ താമസിച്ചു കഴിഞ്ഞാല്‍ പിറ്റേന്നത്തെ പകല്‍ കാണില്ലെന്നാണ് ദ്വീപിനു സമീപങ്ങളിലുള്ളവര്‍ പറയുന്നത്.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടെയൊരു നാഗരികതയുണ്ടായിരുന്നതായി വ്യക്തമായ തെളിവുകളുണ്ട്. ഓരോ ചതുരദ്വീപിലുമുള്ള വമ്പന്‍ മതിലുകള്‍ക്കു സമാനമായ നിര്‍മ്മിതികളാണ് ഇതിന് കാരണം. ഇവയ്ക്ക് ഏകദേശം 25 അടി വരും ഉയരം. 17 അടി വരെ കനവുമുണ്ട്.

പണ്ട് ദ്വീപുകളിലെ തലവന്മാരെ സംസ്‌കരിക്കാന്‍ ഉപയോഗിച്ച ഇടങ്ങളാണ് ചതുരാകൃതിയിലുള്ളതെന്നാണ് ഗവേഷകരുടെ നിഗമനം. പ്രധാനപ്പെട്ട മതപരമായ ചടങ്ങുകളെല്ലാം ചെയ്യുന്നത് ഇവിടെയായിരുന്നു. അതിനാല്‍ത്തന്നെ ആ നാഗരികതയുടെ ശക്തികേന്ദ്രവും. ആ അജ്ഞാത ശക്തികളെല്ലാം ഇപ്പോഴും അവിടെയുണ്ടെന്നും പലരും കരുതുന്നു.

Loading...

Leave a Reply

Your email address will not be published.

More News