Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചുവപ്പു നിറം കാണുമ്പോള്‍ കാളക്കൂറ്റന്മാര്‍ വിറളിപിടിക്കുന്നത് നമ്മള്‍ കാണാറുണ്ട്. സ്‌പെയ്‌നിലെ കാളപ്പോര് തന്നെ ഉദാഹരണം. ചുവപ്പ് പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കുന്ന നിറമാണ്. ഇക്കാരണത്താല്‍ തന്നെ പലരും വീട്ടിലെ ഓമനകളായ നായ്ക്കള്‍ക്ക് കളിപ്പാട്ടം വാങ്ങുമ്പോള്‍ ഈ നിറം തിരഞ്ഞെടുക്കാറുണ്ട്.
വളര്‍ത്തുനായയ്ക്കു കളിക്കാന്‍ നല്ല കടുംചുവപ്പ് കളിപ്പാട്ടം വലിച്ചെറിഞ്ഞു കൊടുക്കുന്നത് രസമാണ്. എന്നാലിതാ ആ ചുവപ്പുനിറം നായകള്‍ കാണുന്നില്ലെന്നുള്ളതാണ് വാസ്തവം.
അതേ, ചുവപ്പ്, പച്ച നിറങ്ങള്‍ തിരിച്ചറിയാനാകാത്ത മനുഷ്യരിലെ വര്‍ണാന്ധത നായ്ക്കള്‍ക്കുമുണ്ട്. നായ്ക്കള്‍ക്കു മനുഷ്യരെക്കാള്‍ കാഴ്ചശക്തി കുറവാണെന്ന കാര്യം നേരത്തേ തെളിഞ്ഞതാണെങ്കിലും അവയ്ക്കു വര്‍ണാന്ധത കൂടിയുണ്ടെന്ന് ഇറ്റലിയിലെ ബാരി സര്‍വകലാശാലയിലെ ഗവേഷകരാണു കണ്ടെത്തിയത്.
ചുവപ്പു നിറമുള്ള ഉടുപ്പുമിട്ട് വളര്‍ത്തുനായയുമായി പച്ചപ്പുല്ലുനിറഞ്ഞ മൈതാനത്തേക്കിറങ്ങിയാല്‍ നിങ്ങളുടെ ചലനങ്ങള്‍ തിരിച്ചറിയാന്‍ നായ കഷ്ടപ്പെടും. നായയ്ക്കു കളിക്കാന്‍ പറത്തിയെറിയുന്ന ‘ഫ്രിസ്ബീ’യുടെ നിറം ചുവപ്പോ പച്ചയോ ആകാതെ നീല നിറമായാല്‍ നല്ലതെന്നാണു ഗവേഷകരുടെ അഭിപ്രായം.
Leave a Reply