Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 12:05 pm

Menu

Published on November 16, 2017 at 11:44 am

ഫോട്ടോഗ്രഫി പരീക്ഷണം ന്യൂജെന് മാത്രമെന്ന് ആരു പറഞ്ഞു; 89കാരി സ്വയം പകര്‍ത്തിയ ചിത്രങ്ങള്‍ കണ്ടുനോക്കൂ

funny-self-portraits-of-kimiko-nishimoto-grandma-goes-viral

ക്യാമറകളുടെയും ഫോട്ടോഗ്രഫിയുടെയും വലിയ മുന്നേറ്റം കാണുന്ന വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്. മിക്കവാറും എല്ലാവരും ഒരു എസ്എല്‍ആര്‍ അല്ലെങ്കില്‍ ഡിഎസ്എല്‍ആര്‍ ഉടമകളാണ് ഇന്ന്.

എല്ലാവരും ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്ന ഇക്കാലത്ത് തീര്‍ത്തും വ്യത്യസ്തമായ പല പരീക്ഷണങ്ങള്‍ക്ക് മുതിരുന്നവരും ഏറെയാണ്. ഈ പരീക്ഷണങ്ങളെല്ലാം തന്നെ ന്യൂജെനറേഷന്‍ സംഭവങ്ങളുമാണ്. എന്നാല്‍ ഫോട്ടോഗ്രഫിയും യാത്രയും ടെക്‌നോളജിയുമെല്ലാം ന്യൂജെന്‍ സംഭവങ്ങളാണെന്ന് കരുതുന്നവര്‍ ഈ 89വയസ്സുകാരി അമ്മൂമ്മയെ ഒന്നു കണ്ടുനോക്കിയാല്‍ മതി.

ഈ പ്രായത്തിലും സെല്‍ഫ് പോര്‍ട്രെയ്റ്റ് ഫൊട്ടോഗ്രഫിയില്‍ വ്യത്യസ്തമായ പരീക്ഷണങ്ങളാണ് ഇവര്‍ നടത്തുന്നത്. അതും വെറുതെയല്ല, തന്റെ 72-ാം വയസില്‍ ഫോട്ടോഗ്രഫി പഠിച്ച് പാഷനോടെ തന്നെയാണ് കിമികോ നിഷിമോതോ എന്ന ജാപ്പനീസ് മുത്തശ്ശി ഈ രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.

ഈ ജാപ്പനീസ് മുത്തശ്ശി, കഴിഞ്ഞ 17 വര്‍ഷമായി തന്റെ സ്വന്തം ചിത്രങ്ങള്‍ തന്നെ വ്യത്യസ്തമായി എടുത്ത് സ്വയം എഡിറ്റ് ചെയ്ത് പ്രദര്‍ശിപ്പിച്ച് കയ്യടി നേടുന്നു.

72 വയസ്സുള്ളപ്പോള്‍ ഫോട്ടോഗ്രഫിയുടെ തുടക്കക്കാര്‍ക്കുള്ള ഫൗണ്ടേഷന്‍ കോഴ്‌സ് പഠിപ്പിക്കുന്ന മകന്റെ ക്ലാസ്സില്‍ പോയതാണ് കിമികോ. ഫോട്ടോഗ്രഫിയെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ അതിന്റെ വ്യത്യസ്തമായ ഒരു വിഭാഗം തന്നെ എടുത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

89 വയസിലും ശാരീരിക ബുദ്ധിമുട്ടുകളോ റിസ്‌കുകളോ ഒന്നും വകവയ്ക്കാതെ രസകരവുംവ്യത്യസ്തവുമായ ചിത്രങ്ങളാണ് കിമികോയുടേത് എല്ലാം തന്നെ. പ്രായത്തെ തോല്‍പ്പിച്ച കിമികോ നിഷിമോതോയുടെ ഈ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

Loading...

Leave a Reply

Your email address will not be published.

More News