Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:11 pm

Menu

Published on November 17, 2017 at 5:54 pm

സുരക്ഷിത യാത്രയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കില്‍ ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല

tips-for-solo-safe-travel

യാത്രകള്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള സംഗതിയാണ്. യാത്ര ചെയ്യണം എന്ന തോന്നലുണ്ടായാല്‍ പിന്നെ ഒരു രക്ഷയുമില്ല. എത്ര റിസ്‌കെടുത്തായാലും പിന്നെ ആ യാത്ര പെട്ടെന്ന് സഫലമാക്കാന്‍ പലരും ശ്രമിക്കാറുണ്ട്.

യാത്രകള്‍ തീരുമാനിക്കാനും പോയി വരാനും താരമ്യേന എളുപ്പമാണ്. എന്നാല്‍ യാത്രകള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കുക എന്നത് അത്രയ്ക്ക് എളുപ്പമല്ല. യാത്ര സുരക്ഷിതമാക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഒറ്റയ്ക്കുള്ള യാത്രയാണെങ്കില്‍.

 

1. ട്രാവല്‍ പ്ലാന്‍ ഇല്ലാത്ത യാത്ര

കൃത്യമായ പ്ലാനിങ് ഇല്ലാതെയുള്ള യാത്രകള്‍ കുളമാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. യാത്രകള്‍ അപ്രതീക്ഷിതമായിട്ടായിരിക്കും തടസ്സപ്പെടുക. അതിനാല്‍ തന്നെ പ്ലാന്‍ ‘എ’ യോടൊപ്പം പ്ലാന്‍ ‘ബി’ യും മുന്നില്‍ കണ്ട് വേണം യാത്ര ആരംഭിക്കാന്‍.

 

2. രാത്രിയിലെ ചെക്ക് ഇന്‍

രാത്രി സമയത്തെ ചെക്ക് ഇന്‍ അപകടങ്ങള്‍ വിളിച്ചു വരുത്തും. യാത്രകളില്‍ പ്രത്യേകിച്ചും ഒറ്റയ്ക്കുള്ള യാത്രകളില്‍ വൈകുന്നേരത്തോടു കൂടി ചെക്ക് ഇന്‍ ചെയ്യാന്‍ ശ്രമിക്കുക.

 

3. അപരിചിതരെ വിശ്വസിക്കുക

യാത്രയില്‍ ആളുകളെ പരിചയപ്പെടുന്നത് തികച്ചും സ്വഭാവികമാണ്. എന്നാല്‍ അവരെ അമിതമായി വിശ്വസിക്കുകയും സഹായം സ്വീകരിക്കുകയും ചെയ്യുന്നത് നല്ലതല്ല. ആളുകളെ കണ്ണടച്ചു വിശ്വസിക്കാതിരിക്കുക. ഭക്ഷണത്തില്‍ മയക്കു മരുന്നു കലര്‍ത്തി ആളുകളെ കൊള്ളയടിക്കുന്നത് സര്‍വ്വസാധാരണ സംഭവമാണ് യാത്രകളില്‍. അതിനാല്‍ എത്ര സ്നേഹത്തോടെ നിര്‍ബന്ധിച്ചാലും അപരിചിതരെ ഒഴിവാക്കുക. അവര്‍ തരുന്ന ഭക്ഷണം സ്നേഹപൂര്‍വ്വം നിരസിക്കുക.

 

4. താമസസ്ഥലം വെളിപ്പെടുത്തുക

യാത്രയില്‍ പരിചയപ്പെടുന്നവരോട് താമസ സ്ഥലവും വ്യക്തിപരമായ കാര്യങ്ങളും പറയുന്നത് കഴിവതും ഒഴിവാക്കുക.

 

5. വിലപിടിപ്പുള്ള ആഭരണങ്ങളും വസ്ത്രങ്ങളും

യാത്രകളില്‍ വിലപിടിപ്പുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കുന്നത് കള്ളന്‍മാരെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമായിരിക്കും.

 

6. പൊതുസ്ഥലങ്ങളില്‍ നിന്നും ടാക്സി വിളിക്കല്‍

അപരിചിതമായ സ്ഥലങ്ങളില്‍ നിന്നും വഴിയരികിലെ ടാക്സി വിളിക്കുന്നത് അപകടങ്ങള്‍ക്കു കാരണമായി പുറയപ്പെടാറുണ്ട്. അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ നിന്നും ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. ഹോട്ടല്‍ വഴിയും ബുക്ക് ചെയ്യാം.

 

7. മാന്യമല്ലാത്ത വസ്ത്രധാരണം

അപരിചിതമായ സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കുക. സഭ്യമല്ലാത്ത രീതിയിലുള്ള വസ്ത്രധാരണം ചിലയിടങ്ങളിലെങ്കിലും ആളുകളെ പ്രകോപിതരാക്കും. അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് ഒഴിവാക്കാന്‍ ശ്രമിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News