Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 4:22 am

Menu

Published on November 18, 2017 at 10:27 am

എന്തുകൊണ്ട് എല്ലാ സ്‌കൂള്‍ ബസുകള്‍ക്കും മഞ്ഞ നിറം? കാരണം ഇതാണ്

why-school-bus-colour-is-yellow

കേരളത്തിലും മറ്റും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളുടെ കാര്യത്തിലും വാഹനങ്ങളുടെ നിറത്തിന്റെ കാര്യത്തിലും ചില മാനദണ്ഡങ്ങളുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് വെളുത്ത നമ്പര്‍ പ്ലേറ്റുകളും ടാക്‌സി വാഹനങ്ങള്‍ക്ക് മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകളുമാണ്.

പൊലീസ് ജീപ്പിനും ആംബുലന്‍സിനും പ്രത്യേക നിറങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു വാഹനമാണ് സ്‌കൂള്‍ ബസുകള്‍. ഏത് സ്‌കൂള്‍ എടുത്താലും അവിടങ്ങളിലെ ഒക്കെ സ്‌കൂള്‍ ബസുകള്‍ക്ക് ഒരേ നിറമായിരിക്കും, മഞ്ഞ. എന്തുകൊണ്ടാണിങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ.

കൊളംബിയന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഡോ. ഫ്രാങ്ക് ഡബ്ല്യു സിറാണ് മഞ്ഞ സ്‌കൂള്‍ ബസിന്റെ പിതാവ് എന്നറിയപ്പെടുന്നത്.

നമ്മുടെ നാട്ടില്‍ നിന്നും വ്യത്യസ്തമായി വളരെ നേരത്തെ തന്നെ സ്‌കൂള്‍ സമയം ആരംഭിക്കുന്ന രീതിയാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിലവിലുള്ളത്. മൂടല്‍മഞ്ഞു കൊണ്ടും ചെറുചാറ്റല്‍ മഴ കൊണ്ടും ദൂര കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സമയമാണിത്. ഇക്കാരണത്താല്‍ തന്നെ ധാരാളം അപകടങ്ങളും സംഭവിച്ചിരുന്നു. ഭാവി തലമുറയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന ആശങ്കാജനകമായ ഈ അവസ്ഥ ഒഴിവാക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചു.

അങ്ങനെയാണ് പ്രൊഫസര്‍ ഡോ. ഫ്രാങ്ക് ഡബ്ല്യു സിര്‍ 1939ല്‍ സ്‌കൂള്‍ കുട്ടികളുടെ യാത്രാസുരക്ഷക്ക് വേണ്ടിയും സ്‌കൂള്‍ ബസുകളുടെ നിറത്തെ ഏകീകരിക്കാനുമായി സമ്മേളനം വിളിച്ച് ചേര്‍ക്കുന്നത്. ചര്‍ച്ചയുടെ അവസാനം വടക്കേ അമേരിക്കയിലെ സ്‌കൂള്‍ ബസുകളുടെ നിറം ‘മഞ്ഞ’യാക്കാന്‍ തീരുമാനിച്ചു. പിന്നീട് ഇദ്ദേഹം മഞ്ഞ സ്‌കൂള്‍ ബസിന്റെ പിതാവ് എന്നറിയപ്പെട്ടു.

ഏറെ പ്രത്യേകതകളുള്ള നിറമാണ് മഞ്ഞ. പ്രധാനമായും സുരക്ഷ കണക്കിലെടുത്താണ് സ്‌കൂള്‍ ബസുകള്‍ക്ക് മഞ്ഞ നിറം നല്‍കിയത്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ചുവപ്പ് നിറത്തെക്കാള്‍ 1.24 മടങ്ങ് അധികം കാഴ്ച മഞ്ഞ നിറത്തിനുണ്ട്. മൂടല്‍മഞ്ഞ്/ മൂടിക്കെട്ടിയ അന്തരീക്ഷം എന്നീ സാഹചര്യങ്ങളില്‍ മറ്റു നിറങ്ങളേക്കാള്‍ കൂടുതല്‍ ദൃശ്യമാകുക മഞ്ഞ നിറമാണ്.

ഇതാണ് മഞ്ഞ നിറത്തെ സ്‌കൂള്‍ ബസുകളുടെ നിറമായി തെരഞ്ഞെടുക്കാന്‍ പ്രധാന കാരണം. എന്നാല്‍ ഇതൊരു പ്രത്യേക തരം മഞ്ഞ നിറമാണു. നാരങ്ങയുടെ മഞ്ഞ നിറവും, ഓറഞ്ച് നിറവും കലര്‍ന്ന ഒരു നിറം. പഴുത്ത മാങ്ങയുടെ മഞ്ഞ നിറം. ഈ വ്യത്യസ്ഥമായ മഞ്ഞ നിറത്തില്‍ കറുത്ത അക്ഷരങ്ങളില്‍ എഴുതുമ്പോഴാണ് വേഗത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

വടക്കെ അമേരിക്കയില്‍ തുടങ്ങി വെച്ച ഈ രീതി ഇന്ത്യയടക്കമുള്ള ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളും പിന്നീട് പിന്തുടരുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിത വലയം തീര്‍ക്കുന്നവയാണ് ആ മഞ്ഞ ബസ്.

Loading...

Leave a Reply

Your email address will not be published.

More News