Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 15, 2026 5:25 am

Menu

Published on December 2, 2017 at 1:25 pm

മുട്ട വെജോ അതോ നോണ്‍ വെജോ?

egg-vegetarian-non-vegetarian

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യം പലപ്പോഴും നമ്മള്‍ പരസ്പരം ചോദിക്കുന്നതാണ്. എന്നാല്‍ അതിലേറെ കാലമായി ശാസ്ത്രജ്ഞന്‍മാരെ കുഴയ്ക്കുന്ന ഒരു ചോദ്യമുണ്ട്, മുട്ട സസ്യഭക്ഷണമാണോ അതോ സസ്യേതര ഭക്ഷണമാണോ എന്ന്.

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തിന് ഉത്തരമായില്ലെങ്കിലും മുട്ട വെജ് ആണോ അതോ നോണ്‍ വെജ് ആണോ എന്ന തര്‍ക്കത്തിന് പരിഹാരമായിരിക്കുകയാണ്. മുട്ട സസ്യഭക്ഷണം തന്നെയാണെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.

ജീവനുള്ള പിടക്കോഴിയില്‍ നിന്നു ലഭിക്കുന്നു എന്നതുകൊണ്ടാണ് മിക്കവരും മുട്ടയെ ഒരു നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമായാണ് കാണുന്നത്. മുട്ടയ്ക്ക് മൂന്നു ഭാഗങ്ങളുണ്ട്, പുറംതോട്, മഞ്ഞ, മുട്ട വെള്ള എന്നിവ.

മുട്ടയുടെ വെള്ളയില്‍ (ആല്‍ബുമിന്‍) പ്രോട്ടീന്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാല്‍ മഞ്ഞക്കുരുവില്‍ പ്രോട്ടീന്‍, കൊളസ്‌ട്രോള്‍, ഫാറ്റ് (കൊഴുപ്പ്) ഇവ അടങ്ങിയിരിക്കുന്നു. നാം ദിവസവും ഉപയോഗിക്കുന്ന മുട്ടയില്‍ ഭ്രൂണം ഉണ്ടാവില്ല. അതുകൊണ്ടു തന്നെ ഒരു പക്ഷിയെ കഴിക്കുന്ന ഘട്ടത്തിലേക്ക് അത് വികസിച്ചിരിക്കുകയില്ല.

സാധാരണ ഒരു പിടക്കോഴി ആറുമാസം പ്രായമായാല്‍ ദിവസവും അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മുട്ടയിടും. മുട്ടയിടുന്നതിനു മുന്‍പ് പിടക്കോഴി ഇണചേര്‍ന്നിട്ടുണ്ടാവണമെന്നും ഇല്ല.

അതായത് ഈ മുട്ടകളെല്ലാം പ്രത്യുല്‍പ്പാദനം നടത്താത്തവയാണ്. നാം വാങ്ങുന്ന മുട്ടകളും ഇത്തരത്തിലുള്ളവ ആയിരിക്കും. അതുകൊണ്ടാണ് മുട്ട മാംസാഹാരമല്ലെന്ന് ശാസ്ത്രലോകം പറയുന്നത്.

സസ്യഭുക്കുകള്‍ക്ക് ഇനി പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പുറമെ ധൈര്യമായി മുട്ടയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കാരണം മുട്ടയും വെജിറ്റേറിയന്‍ തന്നെ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News