Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 11:33 pm

Menu

Published on December 8, 2017 at 2:13 pm

റെയില്‍പ്പാളത്തില്‍ കരിങ്കല്‍ ചീളുകൾ ഇടുന്നതെന്തിന്….?

why-are-there-crushed-stones-alongside-rail-tracks

റെയിൽവേ ട്രാക്ക് കാണാത്തവരായി അധികമാരും തന്നെ ഉണ്ടാകില്ല. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ട്രാക്കിൽ എന്തിനാണ് കരിങ്കൽ കഷ്ണങ്ങൾ നിരത്തിയിരിക്കുന്നതെന്ന്? ട്രാക്കിനുൾവശം മുഴുവൻ കരിങ്കൽ നിറച്ചിട്ടുണ്ടായിരിക്കും. എന്നാൽ പലർക്കും ഇതെന്തിനാണാണെന്ന് അറിയില്ല.ബാലസ്റ്റ് എന്നാണ് ട്രാക്കിൽ പതിക്കുന്ന ഈ കരിങ്കൽ ചീളുകൾക്ക് പറയാറുള്ളത്. യഥാർത്ഥത്തിൽ റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ ഇടുന്നതിന് ചില ഉദ്ദേശങ്ങളുണ്ട്. റെയിൽവേ ട്രാക്കിൽ പാഴ്‌ചെടികളും മറ്റും മുളയ്ക്കുന്നതിനെ പ്രതിരോധിക്കാൻ കരിങ്കൽ ചീളുകൾ സഹായിക്കുന്നു.



ട്രാക്കില്‍ അനാവശ്യമായ ചെടികളുടെ വളര്‍ച്ച പലപ്പോഴും ഗതാഗതത്തെ തടസ്സപ്പെടുത്താറുണ്ട്. ട്രെയിന്‍ പോകുമ്പോഴുള്ള ശരിയായ പ്രവര്‍ത്തനത്തിനാണ് പ്രധാനമായും ട്രാക്കിൽ കരിങ്കല്‍ ചീളുകള്‍ പതിച്ചിട്ടുള്ളത്. ഏറെ വ്യത്യസ്തമായ രീതിയിലാണ് ട്രാക്കിന്റെ ഘടനയും നിര്‍മ്മാണ രീതിയും. ട്രാക്കിന് ബലം നല്‍കാന്‍ മരം കൊണ്ടുള്ള പാളികളും റെയില്‍വേ ട്രാക്കില്‍ നമുക്ക് കാണാൻ സാധിക്കും.



വെള്ളപ്പൊക്ക സമയത്തും കരിങ്കൽ ചീളുകളാണ് ഗതാഗതത്തെ സഹായിക്കുന്നത്. ഇത് ട്രാക്കില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാൻ സഹായിക്കുന്നു. മഴപെയ്ത് റെയില്‍ ഗതാഗതം താറുമാറായി എന്ന വാർത്തകൾ പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. ഈ കരിങ്കല്‍ ചീളുകൾ തന്നെയാണ് ട്രെയിനില്‍ നിന്നുള്ള മലിനജലം ട്രാക്കിലൂടെ ഒഴുകിപ്പോകാന്‍ സഹായിക്കുന്നതും. ട്രാക്കിലെ കൂര്‍ത്ത കല്ലുകള്‍ മരങ്ങളിലുണ്ടാക്കുന്ന തെന്നല്‍ വഴുക്കല്‍ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News