Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 18, 2026 4:23 pm

Menu

Published on April 16, 2015 at 3:35 pm

ഇനി വെറും ഒരു മിനിറ്റ് കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ചാർജ് ചെയ്യാം….!

a-battery-that-could-charge-your-phone-in-one-minute

സ്മാര്‍ട്ട്‌ഫോണ്‍  റീചാര്‍ജ് ചെയ്യാന്‍ ഇനി മണിക്കൂറുകളോളം കാത്തിരിക്കേണ്ട.വെറും ഒരു മിനിറ്റ് സമയം മതി.  60 സെക്കന്‍ഡിനുള്ളില്‍  പൂര്‍ണമായി ചാര്‍ജ് ചെയ്യാനാവുന്ന ബാറ്ററിയുമായി എത്തിയിരിക്കുകയാണ് സ്റ്റാന്‍ഫോഡ് ശാസ്ത്രജ്ഞര്‍. താരതമ്യേന വിലകുറഞ്ഞ അലുമിനിയം റീ ചാര്‍ജബ്ള്‍ ബാറ്ററികളാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്..ഇത് വളക്കുകയും മടക്കുകയും ചെയ്യാം.നിലവില്‍ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററിയേക്കാള്‍ ഏഴ് മടങ്ങ് പ്രവര്‍ത്തനക്ഷമത പുതിയ അലുമിനിയം ബാറ്ററിക്കുണ്ട്. ഏകദേശം 1000 തവണ റീചാര്‍ജ് ചെയ്യുമ്പോഴേക്കും ലിഥിയം അയണ്‍ ബാറ്ററിയുടെ ശേഷി തീരും. എന്നാല്‍ അലുമിനിയം ബാറ്ററി 7500 തവണവരെ റീചാര്‍ജ് ചെയ്യാം.

New Aluminum Battery

പഴയ ആല്‍ക്കലൈന്‍ ബാറ്ററി അന്തരീക്ഷത്തിന് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ലാപ്‌ടോപുകളിലും സ്മാര്‍ട്‌ഫോണുകളിലും ഉപയോഗിക്കുന്ന ബാറ്ററി റീചാര്‍ജ് ചെയ്യാന്‍ മണിക്കൂറുകളെടുക്കും.മാത്രമല്ല തീയില്‍ ഇവ പൊട്ടിത്തെറിക്കുകയും ചെയ്യും.എന്നാൽ ഇവയ്ക്ക് ഒരു വെല്ലുവിളിയായിട്ടാണ് പുതിയ അലുമിനിയം ബാറ്ററി വന്നിരിക്കുന്നത്.ഏത് രീതിയിലും വളയ്ക്കാനും മടക്കാനും കഴിയുമെന്നതാണ് ബാറ്ററിയുടെ ഏറ്റവും വലിയ പ്രത്യേകത. അലുമിനിയം കൊണ്ട് നിര്‍മ്മിച്ചതിനാല്‍ തീപിടിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ നിലവില്‍ വികസിപ്പിച്ചിരിക്കുന്ന ബാറ്ററിക്ക് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായതിന്റെ പകുതി വോള്‍ട്ടേജ് മാത്രമാണ് ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന അവസരത്തില്‍ ഈ ന്യൂനത പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ ആത്മവിശ്വാസം.

–


–

Loading...

Comments are closed.

More News