Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:33 am

Menu

Published on February 26, 2016 at 12:31 pm

ഇതാ പറയുന്നേ ‘ഒരു മുസ്ലിം സുഹൃത്ത് തീർച്ചയായും വേണം’….!! എന്താ കാര്യം എന്ന് അറിയുമോ…?

a-muslim-friend-is-all-you-needed

ഏതൊരാളും എവിടെ ചെന്നാലും പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ഭക്ഷണം. ഭക്ഷ്യവൈവിധ്യങ്ങളാൽ സമ്പന്നമായ നമ്മുടെ നാട്ടിൽ കിടിലൻ ടേസ്റ്റ് ഉള്ള ഭക്ഷണം പാകം ചെയ്യുന്നത് ആരാണെന്ന് ചോദിച്ചാൽ ഒട്ടുമിക്കരും യാതൊരു സംശയവും ഇല്ലാതെ പറയും അത് മുസ്ലിംങ്ങളാണെന്ന്. ഇതു നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും ലോകത്ത് എവിടെയുള്ളതിനെക്കാളും നല്ല അടിപൊളി ബിരിയാണി, ഹോ..അത് നമ്മളെ മുസ്ലിം ഫ്രണ്ട്സിന്റെ ഉമ്മമാർ പാത്രത്തിലാക്കി കൊടുത്ത് വിടുന്ന ബിരിയാണി തന്നെയാണ്. ബിരിയാണി മാത്രമല്ല മറ്റനേകം വിഭവങ്ങൾ ഉണ്ട് അവരുടെ സ്പെഷ്യൽ. അതെനിയിപ്പോൾ നമ്മൾ അവരുടെ വീട്ടിൽ പറയാതെ കയറി ചെന്നാലും അവിടെയെത്തി രണ്ടു കുശലം പറയുമ്പോളേക്കും മേശ നിറയെ ഐറ്റംസ് എത്തും. ഇതു മാത്രം അല്ല മുസ്ലിം സുഹൃത്തിന്റെ ഗുണങ്ങൾ കേട്ടോ..

friend

സ്‌നേഹനിർഭരമായ പെരുമാറ്റം:
ഒരു മുസ്ലിം സുഹൃത്തിന്റെ വീട്ടിൽ പോയാൽ അവർ വിളമ്പുന്ന ഭക്ഷണത്തേക്കാൾ ഏറെ അവരുടെ പെരുമാറ്റം ആണും നമ്മളുടെ മനസ്സ് നിറയ്ക്കുന്നത്. മിക്ക വീടുകളിലുമാകട്ടെ കൂട്ടുകുടുംബ വ്യവസ്ഥയും ആകും ഇപ്പോഴും ഉണ്ടാകുക. അതിന്റെ നന്മ അവരുടെ വാക്കുകളിൽ നിന്ന് മനസിലാക്കാവുന്നതാണ്.

family

ഭക്ഷണപ്രിയം:
മിക്കവാറും മുസ്ലിം സുഹൃത്തുക്കളും ഭക്ഷണപ്രിയരായിരിക്കും. അതിനാൽ തന്നെ നമുക്ക് രുചിയേറിയ നല്ല ഭക്ഷണം മുട്ടില്ലാതെ കിട്ടും! അവരുടെ മേശയിൽ ഭക്ഷണവിഭവങ്ങൾ ക്രമീകരിച്ചിരിക്കുന്നത് കണ്ടാൽ തന്നെ നിങ്ങളുടെ വയർ പാതി നിറയും.

ff

ബിരിയാണി:
മുസ്ലിം വീടുകളിൽ ഉമ്മമാർ ഉണ്ടാക്കുന്ന ബിരിയാണി…ഹോ.. അതിനെ വെല്ലാൻ ആർക്കും ആവില്ല! അവർ ഉണ്ടാക്കുന്നത് പോലെ ലോകത്തിൽ മറ്റ് ആർക്കും ഉണ്ടാക്കാനാവില്ല. നിങ്ങളൊരു ബിരിയാണി പ്രേമിയാണെങ്കില്‍ ഒരു മുസ്ലിം സുഹൃത്തിനെ നേടുക തന്നെ വേണം.

Biriyani

പലഹാരങ്ങൾ:
നല്ല നാടൻ പലഹാരങ്ങൾ..ഇറച്ചി പത്തിരി,മുട്ട മറച്ചത്,പഴം നിറച്ചത്,ചട്ടിപ്പത്തിരി,അട,സമോസ… ഇങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരില്ല പലഹാരങ്ങളുടെ നിര. നോമ്പ് കാലമായാൽ പിന്നെ പറയേണ്ട…ഒരു നേരമെങ്കിലും മുസ്ലിം സുഹൃത്തു കൊണ്ടുവന്ന പലഹാരം കഴിക്കാത്തവർ ആരെങ്കിലും ഉണ്ടോ…?

food

ആഭരങ്ങളുടെ ശേഖരം:
മുസ്ലിം സ്ത്രീകൾ ആഭരണം ഏറെ ഇഷ്ടപ്പെടുന്നു. വധുക്കളെ തല മുതല്‍ പാദം വരെ സ്വർണ്ണം അണിയിച്ചാണ് അവർ വിവാഹത്തിനൊരുക്കുന്നത്. വേഷവിധാനവും ഒട്ടും മോശമല്ല. മലബാർ മുസ്ലിം വിവാഹം കാണേണ്ട ഒരു കാഴ്ച്ചയാണ്…

ornament

ആഘോഷങ്ങൾ:
ഈദ്‌ ആകട്ടെ ഓണം ആകട്ടെ ഇനി ഇപ്പോ ക്രിസ്മസൊ വിഷുവോ ആയാലും കൂടെ ഒരു മുസ്ലിം സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ആഘോഷം തകർക്കും..!!

bride

Loading...

Leave a Reply

Your email address will not be published.

More News