Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2025 6:54 pm

Menu

Published on April 21, 2014 at 9:59 pm

ആറ്റിങ്ങല്‍ കൊല: നിനോ മാത്യുവിന്റെ പ്രചോദനം ഹോളിവുഡ് സിനിമകൾ; അവരുടെ മരണപ്പിടച്ചില്‍ കസേരയില്‍ ഇരുന്ന് കണ്ടു

aatingal-murder-accused-got-inspired-from-hollywood-movies

തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് മണ്ണൂര്‍ഭാഗം അവിക്‌സ് ജംഗ്ഷന് സമീപം തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ (57), മകന്‍ ലിജീഷിന്റെ മകള്‍ സ്വസ്തിക (നാല്) എന്നിവരെ അതിധാരുണമായി കൊലപ്പെടുത്തിയ സംഭവത്തിനു പ്രചോദനമായത് ഹോളിവുഡ് സിനിമകളെന്ന് സംശയം. മകന്‍ ലിജേഷിന്റെ ഭാര്യ അനുശാന്തി(30)യേയും കാമുകന്‍ നിനോ മാത്യു(40)വിനെയും അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തതിന്റെയും കൂടുതൽ അന്വേഷണം നടത്തിയതിന്റെയും അടിസ്ഥാനത്തിൽ ആണ് ഇവ തെളിഞ്ഞത്. കാമുകിയായ അനുശാന്തിക്കൊപ്പം ജീവിക്കുവാന്‍ വേണ്ടിയാണ് അനുശാന്തിയുടെ മകളേയും, ഭര്‍തൃമാതാവിനേയും നിനോ മാത്യു വധിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നിനോ ലജീഷിന്റെ വീട്ടിലെത്തിയത്. ലജീഷിനെ വിവാഹം ക്ഷണിക്കാനാണ് വന്നതെന്നും പറഞ്ഞു. പിന്നെ സംസാരത്തിനിടെ ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടായപ്പോള്‍ പതറിയ നിനോ പെട്ടെന്ന് ഓമനയെ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് അടിച്ചുവീഴ്ത്തി. അവരുടെ കയ്യിലിരുന്ന രുന്ന മൂന്നരവയസുകാരി സ്വസ്തികയേയും ആക്രമിക്കുകയായിരുന്നു.അനുശാന്തിയുടെ ഭര്‍തൃമാതാവിനേയും മകളേയും ആക്രമിച്ച ശേഷം അവരുടെ മരണപ്പിടച്ചിൽ കസേരയില്‍ ഇരുന്ന് ശാന്തനായാണ് നിനോ വീക്ഷിച്ചത്. ഇരകളുടെ മരണം ഉറപ്പു വരുത്തിയതിന് ശേഷമാണ് നിനോ മാത്യു ലജീഷിനെ വിളിച്ചതെന്ന് പോലീസ് പറഞ്ഞു. ലജീഷിനായി കാത്തിരിക്കുമ്പോള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ നിനോ മൊബൈലില്‍ പകര്‍ത്തി വാട്‌സ്അപ്പില്‍ കാമുകി അനുശാന്തിക്ക് അയക്കുകയും പിന്നീട് വേഷം മാറുകയും ചെയ്തതായി നിനോ പോലീസിനോട് പറയുകയും ചെയ്തു. കൊലപാതകം നടക്കുന്ന സമയം നിനോയുടെ ഫോണിലേക്ക് ‘എന്തായി’ എന്നു ചോദിച്ച് അനുശാന്തിയുടെ സന്ദേശവും വന്നിരുന്നു. കൊല നടത്തിയ പ്രതി നിനോ മാത്യുവിന്റെ ലാപ് ടോപ്പില്‍ നിന്ന് ഒട്ടേറെ ഹോളിവുഡ് ക്രൈം ത്രില്ലറുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആസൂത്രിത കൊലപാതകങ്ങള്‍ പ്രമേയമായ സിനിമകള്‍ ആയിരുന്നു അവയിൽ ഒട്ടുമിക്കതും. നിനോ മാത്യു നല്‍കിയ മൊഴി സാഹചര്യങ്ങളോട് പൂര്‍ണമായും യോജിക്കാത്തതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണ്. നാട്ടുകാരുടെ മൊഴികളും പരിശോധിച്ചുവരികയാണ്. കൊല നടത്തിയതിന് ശേഷം പ്രദേശത്ത് നിന്ന് വേഗത്തില്‍ നടന്നുപോയ നിനോ മാത്യുവിനെ കണ്ടവരുണ്ട്. ഇവര്‍ ഇയാളെ തിരിച്ചറിഞ്ഞു. കൊലയ്ക്ക് ശേഷം നാട് വിടാൻ ആയിരുന്നു ഇവരുടെ ഉദ്ദേശം എന്നും പോലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News