Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 10, 2026 7:59 am

Menu

Published on April 20, 2015 at 12:08 pm

ആസിഡ് ആക്രമണത്തിന്റെ ഇര സോണാലി മുഖർജി വിവാഹിതയായി

acid-attack-survivor-sonali-mukherjee-ties-the-knot

ദില്ലി: ആസിഡ് ആക്രമണത്തിന് ഇരയായവരുടെ ജീവിതം ഇരുട്ടു നിറഞ്ഞ മുറിക്കുള്ളില്‍ തള്ളി നീക്കേണ്ടതല്ലെന്ന് ലോകത്തിന് തെളിയിച്ചു കൊടുത്ത ജാര്‍ഖണ്ഡ് സ്വദേശിനി സോണാലി മുഖര്‍ജി വിവാഹിതയായി. ജാർഖണ്ഡ് സ്വദേശിയും ഇലക്ട്രിക്കൽ എഞ്ചിനിയറുമായ ചിത്തരാഞ്ചന്‍ തിവാരിയാണ് വരൻ. ഇവർ സോഷ്യൽ സൈറ്റിലൂടെയാണ് പരിചയപ്പെടുന്നത്. പ്രണയത്തിലേക്ക് വളർന്ന സൗഹൃദം ഒടുവിൽ മിന്നുചാർത്തിലെത്തുകയായിരുന്നു. 2003 ഏപ്രില്‍ 22നാണ് സോണാലി മുഖര്‍ജി ആസിഡ് ആക്രമണത്തിന് ഇരയാവുന്നത്. പ്രണയം നിഷേധിച്ചതിന്റെ പകയ്ക്ക് ഇരയാവുകയായിരുന്നു സോണാലി . ജാർഖണ്ഡിലെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ സോണാലിയുടെ മുഖത്ത് കാമുകന്റെ നേതൃത്വത്തിൽ മൂന്നുപേർ ചേർന്നാണ് ആസിഡ് ഒഴിച്ചത്. മുഖം പൂർണമായും വെന്തുപോയി. കാഴ്ചയും കേൾവിയും ഭാഗീകമായി നഷ്ടപ്പെട്ടു. രാത്രിയില്‍ സൊനാലിയുടെ വീട്ടില്‍ ഒളിച്ചുകടന്നായിരുന്നു ആക്രമണം.
–
Acid attack survivor Sonali Mukherjee  ties the knot1
–
പിന്നീട് 10 വർഷത്തോളം തുടർച്ചയായ ചികിത്സയും ഓപ്പറേഷനുകളും നടത്തിയാണ് സോണാലി ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ഇരുപത്തിരണ്ട് ശസ്ത്രക്രിയകൾക്ക് സോണാലി വിധേയായി. സോണാലിയുടെ ചികിത്സയ്ക്കുവേണ്ടി പിതാവ് സ്വത്തുക്കളെല്ലാം വിറ്റഴിക്കുകയായിരുന്നു.ദയാവധത്തിന് കരുണ തേടി സര്‍ക്കാരിനെ സമീപിച്ച സോണാലി അന്ന് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയുമായി. ദയാവധം നിരസിക്കപ്പെട്ടതോടെ അപകര്‍ഷതാബോധം മാറ്റിവെച്ച് സമൂഹത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചതാണ് സോണാലിയുടെ ജീവിതം മാറ്റിമറിച്ചത്.
–
Acid attack survivor Sonali Mukherjee  ties the knot2
–
ആസിഡ് ആക്രമങ്ങളിലെ പ്രതികളെ നിയമത്തിനു കീഴിൽ കൊണ്ട് വരുന്നതിനും, ആക്രമണത്തിൽ ഒറ്റപ്പെട്ട സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിനുമായി സോണാലി ഏറെ പരിശ്രമിച്ചു.ആസിഡ് മുഖത്ത് ഉണ്ടാക്കിയ വൈരൂപ്യം പക്ഷെ സോണാലിയുടെ മനസ്സിനെ തളർത്തിയില്ല. ജീവിതത്തിൽ വിജയിക്കാനുള്ള ആവേശം കാണിച്ച സോണാലി ആസിഡ് ആക്രമണത്തിന് ഇരയായി ജീവിതം നഷ്ടപ്പെട്ട് എന്ന് കരുതി ജീവിക്കുന്നവരുടെ പ്രത്യാശയായി. പന്ത്രണ്ട് വർഷം മുമ്പ് നടന്ന ആസിഡ് ആക്രമണത്തെ മനോധൈര്യം കൊണ്ടാണ് സൊനാലി അതിജീവിച്ചത്. 2012 ൽ അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗ ക്രോർപതി എന്ന ടെലിവിഷൻ ഷോയിൽ ലാറ ദത്തയ്ക്കൊപ്പം പങ്കെടുത്തതോടെയാണ് സോണാലി കൂടുതൽ പ്രശസ്തയാകുന്നത്. 9 മാസങ്ങൾക്ക് മുൻപാണ് ചിത്തരഞ്ചൻ തിവാരി സോണാലിയെ പരിചയപ്പെടുന്നത്.
–
Acid attack survivor Sonali Mukherjee  ties the knot5
–
Acid attack survivor Sonali Mukherjee  ties the knot4
–
Acid attack survivor Sonali Mukherjee  ties the knot3

Loading...

Comments are closed.

More News