Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരെ പുതിയ 500 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നല്‍കി കബളിപ്പിച്ചതായി നടന്‍ രജിത്ത് മേനോന്റെ പരാതി.
രജിത്തിന്റെ ഉടമസ്ഥതയിലുള്ള തൃശൂരിലെ സ്വാദ് എന്ന റസ്റ്റോറന്റിലാണ് സംഭവം. രാവിലെ ഭക്ഷണം കഴിക്കാന്‍ എത്തിയ ഒരാളാണ് 500 രൂപയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി നല്‍കിയത്.
വ്യാജനോട്ടാണെന്ന് തിരിച്ചറിയാതെ ഹോട്ടലിലെ ജോലിക്കാരന്‍ പെട്രോള്‍ പമ്പില്‍ പണം നല്‍കിയിപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്. തുടര്‍ന്ന് തൊട്ടടുത്ത ഒരു ബാങ്കില്‍ പോയി നോട്ട് വ്യാജമാണെന്ന് സ്ഥിരീകരിക്കുക്കുകയായിരുന്നു.
വ്യാജനോട്ട് അദ്ദേഹം പൊലീസിന് കൈമാറുകയും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ നോട്ടിന്റെ അതേ കട്ടിയുള്ള കടലാസിലാണ് വ്യാജന്‍ ഉണ്ടാക്കിയിരിക്കുന്നത്. രജിത്ത് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പുതിയ നോട്ടിന്റെ വരവോടെ നിരവധി ആളുകള്‍ പറ്റിക്കപ്പെടുന്ന സാഹചര്യത്തില്‍ കള്ളനോട്ട് തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ രജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിശദീകരിക്കുന്നുമുണ്ട്.
Leave a Reply