Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:48 am

Menu

Published on February 15, 2016 at 10:09 am

തന്നെ കാണണമെന്ന ഒഎൻവിയുടെ ആഗ്രഹം സഫലമാക്കാൻ പറ്റിയില്ല, മഞ്ജു വാര്യർ

actress-manju-warrier-response-on-onv-kurup-death

തിരുവനന്തപുരം:തിരുവനന്തപുരം വിജെടി ഹാളിൽ ഒഎൻവിയുടെ ഭൗതിക ശരീരം കാണാൻ പ്രശസ്ത നടി മഞ്ജു വാര്യരും എത്തിയിരുന്നു. ഒഎൻവിയുടെ മൃതദേഹത്തിനു മുന്നിൽ നിറ കണ്ണുകളുമായി കൈകൂപ്പിയാണ് മഞ്ജു നിന്നത്. തന്റെ ആഗ്രഹവും സാറിന്റെ ആഗ്രഹവും തനിക്ക് നിറവേറ്റാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തെ നേരിട്ട് ഒരു നോക്ക് കാണാന്‍ കഴിയാത്തതിലുള്ള ദുഃഖത്തിലാണ് മഞ്ജു നിന്നത്. ഒഎന്‍വി സാറിന്റെ ആഗ്രഹം തനിക്ക് സഫലമാക്കാന്‍ പറ്റിയില്ലെന്നാണ് മഞ്ജു പറഞ്ഞത്.

വർഷങ്ങൾക്കുശേഷം മഞ്ജു അഭിനയരംഗത്തേക്ക് കടന്നുവന്ന ചിത്രമായിരുന്നു ഹൗ ഓൾഡ് ആർ യു. തന്റെ ചിത്രം ഒഎൻവി കുടുംബസമേതം കാണുകയുണ്ടായി. അദ്ദേഹത്തിന് ചിത്രം വലിയ ഇഷ്ടമായെന്ന് തന്നെ ഫോണിലൂടെ വിളിച്ചു പറയുകയും ചെയ്തിരുന്നു. അന്ന് തന്നോട് നേരിട്ട് കാണണമെന്ന ആഗ്രഹവും അറിയിച്ചിരുന്നു. പക്ഷെ, ഷൂട്ടിങ് തിരക്കുകൾ കാരണം തനിക്ക് കാണാൻ സാധിച്ചില്ലെന്ന് മഞ്ജു പറഞ്ഞു.

ഫേസ്ബുക്കിലൂടെയും മഞ്ജു ഒഎന്‍വിയെ അനുസ്മരിച്ചു.പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, പിന്നണി ഗായകന്‍ എംജി ശ്രീകുമാര്‍ എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്‍ വിജെടി ഹാളില്‍ എത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News