Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:48 am

Menu

Published on April 23, 2015 at 11:04 am

കല്യാണ്‍ ജ്വല്ലേഴ്‌സ് പരസ്യം വിവാദത്തില്‍; ഐശ്വര്യയ്‌ക്കെതിരെ സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധം

aishwarya-rai-bachchans-publicist-reacts-to-the-racist-kalyan-jewellers-ad-controversy

മുംബൈ: സിനിമയിലെന്ന പോലെ പരസ്യത്തിലും തിളങ്ങുന്ന താരമാണ് ഐശ്വര്യ റായ്. എന്നാൽ ഇപ്പോൾ ഐശ്വര്യ അഭിനയിച്ച കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യം സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധം നേരിടുകയാണ്. ഒരു വിക്ടോറിയന്‍ ചിത്രത്തെ ഓര്‍മിപ്പിയ്ക്കുന്ന പരസ്യ ചിത്രമാണ് പ്രതിഷേധത്തിനിടയാക്കിയത്. ഐശ്വര്യാറായി ബച്ചനെ മോഡലാക്കി ചിത്രീകരിച്ച പരസ്യത്തില്‍ രാജകുമാരിയുടെ വേഷപ്പകര്‍ച്ചയിലിരിക്കുന്ന ഐശ്വര്യാ റായി ബച്ചന് കുടചൂടിക്കൊടുക്കുന്ന ദളിത് വംശജനായ കുട്ടിയെ ആണ് ചിത്രീകരിച്ചിരിക്കുന്നത്. അടിമ സമ്പ്രദായത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ഈ ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വംശീയ വിദ്വേഷം പ്രകടമാക്കുന്ന പരസ്യ ചിത്രമാണിതെന്നാണ് സാമൂഹിക പ്രവര്‍ത്തകരുടെ ആക്ഷേപം. വംശീയത, സവര്‍ണ്ണ മേധാവിത്വം, ബാലവേല, അടിമത്വം എന്നിവയെയെല്ലാം പ്രോത്സാഹിപ്പിക്കാന്‍ പരസ്യം ശ്രമിക്കുന്നുവെന്നും ഉല്‍പന്നം വിറ്റഴിക്കുന്നതിനായി ഒരു കുട്ടിയെ നിയമവിരുദ്ധമായ രീതിയില്‍ ശരീരത്തിന്റെ നിറവ്യത്യാസം ചിത്രീകരിക്കുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ആഫ്രിക്കയിലും അമേരിക്കയിലും ഒക്കെ കോളോണിയല്‍ കാലത്ത് നിലനിന്നിരുന്ന അടിമ സമ്പ്രദായത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ പരസ്യചിത്രമാണിതെന്നും അവർ പറയുന്നു.

Loading...

Comments are closed.

More News