Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യൻ താരദമ്പതികളായ അജിത്തും ശാലിനിയും വീണ്ടുമൊരു കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. പ്രമുഖ തമിഴ് മാധ്യമങ്ങളാണ് ശാലിനി വീണ്ടും അമ്മയാകാൻ പോകുന്നെന്ന വാർത്ത പുറത്ത് വിട്ടത്. ഇവർ ജോഡികളായെത്തിയ ആദ്യചിത്രമായിരുന്നു അമർക്കളം. ഈ ചിത്രത്തിലൂടെ പ്രണയത്തിലായ ഇരുവരും 2000 ഏപ്രിൽ 24 നാണ് വിവാഹിതരായത്.വിവാഹ ശേഷം ശാലിനി തീർത്തും ഒരു കുടുംബിനിയായി മാറുകയായിരുന്നു.പിന്നീട് 2008 ലായിരുന്നു ഇവരുടെ മകൾ അനുഷ്കയുടെ ജനനം.വ്യത്യസ്ഥ മതസ്ഥരായതിനാൽ രണ്ട് മതവിശ്വാസ പ്രകാരമാണ് ഇവർ വിവാഹിതരായത്.
Leave a Reply