Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 3:58 am

Menu

Published on September 8, 2015 at 5:24 pm

അലംകൃതയ്ക്ക് ഒന്നാം പിറന്നാൾ

alamkritha-birthday

നടൻ പൃഥ്വിരാജിന്‍റെ മകൾ അലംകൃതയ്ക്ക് ഇന്ന് ഒന്നാം പിറന്നാൾ. അലംകൃതയുടെ ഒന്നാംപിറന്നാളിന്‍റെ സന്തോഷം പൃഥ്വിരാജ് ആരാധകരുമായി പങ്കുവച്ചു. ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് താരം സന്തോഷം പങ്കുവച്ചിരിക്കുന്നത്.
ഞങ്ങളുടെ മിസ്. സൺഷൈന് ഒരു വയസാകുന്നുവെന്ന് ഫെയ്സ്ബുക്കിൽ പൃഥ്വി കുറിച്ചു. ഒരു വർഷമാകുന്നു എന്ന് വിശ്വസിക്കാനാകില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. അലംകൃതയുടെ ഒന്നാംപിറന്നാളിന് മുറിക്കേണ്ട കേക്കിന്‍റെ ചിത്രത്തിനൊപ്പമാണ് പൃഥ്വിയുടെ പോസ്റ്റ്. അലംകൃതയ്ക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങൾ കൊണ്ട് ഉണ്ടാക്കിയ കേക്കാണിതെന്നും പൃഥ്വി പറയുന്നു.

2014 സെപ്റ്റംബര്‍ 8 നാണ് പൃഥ്വിരാജിനും സുപ്രിയയ്ക്കും അലംകൃത ജനിക്കുന്നത്. ചതയമാണ് ജന്മനക്ഷത്രം.സുപ്രിയയാണ് അലംകൃത എന്ന പേര് പറയുന്നത്. അലംകൃത എന്നാല്‍ അലങ്കരിക്കപ്പെട്ടവള്‍ എന്നാണ് അര്‍ത്ഥം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News