Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2025 2:00 pm

Menu

Published on July 1, 2015 at 4:18 pm

കാടമുട്ട പോഷക സമ്പുഷ്ടമാണെന്നറിയാമോ?

amazing-health-benefits-of-quail-egg

ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണമാണ് കാട പക്ഷിയുടെ മുട്ട. വലിപ്പം കുറവാണെന്ന് കരുതി ഇതിനെ തള്ളികളയണ്ട. സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം കാടമുട്ട ഒരെണ്ണം കഴിച്ചാല്‍ കിട്ടും. പോഷകങ്ങള്‍ നിറഞ്ഞ ഈ മുട്ട കുഞ്ഞുങ്ങള്‍ക്ക് പുഴുങ്ങി നല്‍കാറുണ്ട്.കറുത്ത പുള്ളി കുത്തുകള്‍ പോലെയാണ് ഇതിന്റെ പുറം ഭാഗം. ഇതിന്റെ പുറം തോട് കട്ടി കുറഞ്ഞതായിരിക്കും. ഈ കുഞ്ഞുമുട്ട കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്ന് അറിയണ്ടേ?

• പോഷകങ്ങളുടെ കലവറ
പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്ത്തും.

3085172943_cd810a127d

• ആസ്തമ
കാടമുട്ട കഴിക്കുന്നതിലൂടെ ചുമ, ആസ്തമ എന്നീ രോഗങ്ങളെ പ്രതിരോധിക്കാം.

• രോഗങ്ങളുടെ സാധ്യത കുറയ്ക്കും
ശരീരത്തില് പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള് പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മര്ദ്ദം,ആര്ത്രൈറ്റീസ്, സ്ട്രോക്ക്,ക്യാന്സര് തുടങ്ങിയ രോഗങ്ങള്ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന് കാടമുട്ട കഴിക്കാം.

• രക്തം
കാടമുട്ടയില് അയേണ് അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്ദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്ദ്ധിപ്പിക്കും.

• ഓര്മശക്തി
കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വര്ദ്ധിപ്പിച്ച് ഓര്മശക്തി നല്കും.

25-1429947241-15-15-1363331301-kid (1)

• പ്രതിരോധശക്തി
അഞ്ച് കോഴിമുട്ട കഴിക്കുന്നതും ഒരു കാടമുട്ട കഴിക്കുന്നതും തുല്യമാണെന്ന് പറയാം. ഇത് വയറുരോഗങ്ങളെ ഇല്ലാതാക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്ദ്ധിപ്പിക്കും.

• ബ്ലാഡര് സ്റ്റോണ്
കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്നി,കരള്,ഗാള്ബ്ലാഡര് എന്നിവയൊക്കെ ഇല്ലാതാക്കാന് കഴിയും. ഇത് കല്ലുകളുടെ വളര്ച്ച തുടക്കത്തില് തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന് സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

• ലൈംഗിക തൃഷ്ണ
ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, പ്രോട്ടീന്, വൈറ്റമിന്സ് ലൈംഗിക തൃഷ്ണ വര്ദ്ധിപ്പിക്കും.

• തലമുടി
കാടമുട്ട നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇത് മുടിക്ക് കട്ടി നല്കാനും തിളക്കം നല്കാനും സഹായിക്കും.

tips_for_healthy_long_hair1

• അലര്ജി
ചിലര്ക്ക് കോഴിമുട്ട കഴിച്ചാല് അലര്ജി ഉണ്ടാകുന്നു. എന്നാല് ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നും കാടമുട്ട ഉണ്ടാക്കില്ല.

• ഛര്ദ്ദി
കാടമുട്ട കഴിക്കുന്നതിലൂടെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്ദ്ദി, വയറുവേദന, ഓക്കാനം എന്നിവയൊക്കെ മാറ്റി തരും

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News