Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:50 pm

Menu

Published on December 10, 2014 at 1:19 pm

അപ്പെൻഡിസൈറ്റിസിനെ കുറിച്ച് അറിയേണ്ടതെല്ലാം…!!

appendicitis-causes-symptoms-treatment

ഇന്നത്തെ കാലത്ത് അസാധാരണമായി കണ്ടുവരുന്ന ഒരു അസുഖമാണ് അപ്പെൻഡിസൈറ്റിസ്‌.സാധാരണയായി ഈ അസുഖം ബാധിക്കാറുള്ളത് 10 നും 30 നും ഇടയ്ക്ക്‌ പ്രായമുള്ള ചെറുപ്പക്കാരിലാണ്‌.  40 വയസ്സിന്‌ ശേഷം അപ്പെൻഡിസൈറ്റിസ്‌ ഉണ്ടാവുക കുറവാണ്‌.  നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാവുന്ന ഒരു അസുഖമാണിത് . മുൻകാലങ്ങളെ  അപേക്ഷിച്ച് ഈ രോഗം ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കു വരാനുള്ള പ്രധാന കാരണമായി പറയുന്നത് ഭക്ഷണരീതിയിൽ വരുന്ന മാറ്റങ്ങളാണ്.

appendicitis

ഭക്ഷണപദാർഥങ്ങളോ വിസർജ്യവസ്തുക്കളോ കെട്ടികിടന്ന് കുടലിലെ  അപ്പെൻഡിക്സിനുണ്ടാകുന്ന രോഗാണുസംക്രമണ വീക്കമാണ് അപ്പെൻഡിസൈറ്റിസ്. അപ്പെൻഡിസൈറ്റിസ്‌ സാധാരണ കണ്ടുവരുന്നത്‌ അപ്പെൻഡിക്സിന്റെ അകത്ത്‌ മലമോ, കട്ടപിടിച്ച മലമോ, രോഗാണുബാധയിലൂടെ ഉണ്ടാകുന്ന നീർക്കെട്ടലുണ്ടാക്കുന്ന തടസ്സമോ ആണ്‌ വേദനയും പഴുപ്പും ഉണ്ടാക്കുന്നത്‌. പഴുത്തുകഴിഞ്ഞാൽ ഉടൻ നീക്കംചെയ്തില്ലെങ്കിൽ പൊട്ടി പഴുപ്പ്‌ വയറിനുള്ളിൽ പതിക്കുമ്പോഴുണ്ടാകുന്ന നീർകെട്ടൽ വളരെ അപകടകരമാണ്‌. ചിലപ്പോൾ അപ്പെൻഡിക്സ്‌ പൊട്ടിയുണ്ടാകുന്ന പഴുപ്പിനെ പൊതിഞ്ഞ്‌ അപ്പെൻഡികുലർ അബ്സസ് (Appendicular Absuss) ഉണ്ടാകാം. അപ്പെൻഡിസൈറ്റിസ്‌ എന്ന രോഗനിർണ്ണയം നടത്തിയാൽ മിക്കവാറും സാധാരണയായി ചെയ്യുന്നത്‌ ഓപ്പറേഷൻ തന്നെയാണ്‌.

appensicitis

ലക്ഷണങ്ങൾ

അപ്പെന്‍ഡിസൈറ്റിസ് രോഗത്തിന് ആദ്യഘട്ടങ്ങളില്‍ ലഘുവായ ലക്ഷണങ്ങളേ കാണുകയുള്ളൂ. വിശപ്പില്ലായ്മ, വായുശല്യം, വയറിളക്കം, ക്ഷീണം തുടങ്ങിയവയാണ് ആദ്യലക്ഷണങ്ങള്‍.രോഗാരംഭത്തിൽ പനി സാധാരണമാണെങ്കിലും കൂടുതലാകാറില്ല. പ്രായപൂർത്തിയെത്തിയ മനുഷ്യനിൽ 5,000-10,000 വരെയാണ് [ശ്വേതരക്താണു|ശ്വേതരക്താണുക്കളുടെ]] എണ്ണം. രോഗാരംഭത്തോടുകൂടി ഇത് 12,000-20,000 വരെയായി വർധിക്കും. ഉദരത്തിന്റെ വലതുവശത്ത് താഴെയായി വിരൽകൊണ്ട് അമർത്തിയാൽ വേദനയുണ്ടാകുന്നതായി അനുഭവപ്പെടും. പിന്നീട് സ്ഥാനം മാറിക്കൊണ്ടിരിക്കുന്ന വേദനയും ഉണ്ടാകാം. ആദ്യം പൊക്കിളിന് ചുറ്റിലും, പിന്നീട് വയറിന്റെ വലത് ഭാഗത്ത് താഴെയായും വരാം. ഛര്‍ദ്ദി, ഓക്കാനം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ വേദനയോട് കൂടിയോ അല്ലാതെയോ ഉണ്ടാകാം. കൈ കൊണ്ട് അമര്‍ത്തി നോക്കിയാലും വേദന  അറിയാം.റിട്രോസീക്കല്‍ അപ്പെന്‍ഡിക്സ് ഉള്ളവര്‍ക്ക് അസുഖം ഗുരുതര അവസ്ഥയിലെത്തുന്നതുവരെ വലിയ ലക്ഷണങ്ങള്‍ ഉണ്ടായില്ലെന്നും വരാം.

fever

sign appendicitis

appendicitis1

പരിശോധനകൾ
അപ്പെൻഡിക്സിന്റെ നീർക്കെട്ടലറിയാൻ രക്തപരിശോധന (കൂടുതൽ WBC എണ്ണം) മൂത്രപരിശോധന (മൂത്രത്തിലെ പഴുപ്പ്‌ ഉണ്ടോ എന്നറിയാൻ), അൾട്രാസൗണ്ട്‌ സ്കാനിംഗ്‌ അല്ലെങ്കിൽ സിടി സ്കാൻ. മറ്റു രോഗങ്ങളിൽ നിന്ന്‌ തിരിച്ചറിയുവാൻ ഈ ടെസ്റ്റുകൾ സഹായകരമാണ്‌. മൂത്രാശയകല്ലുകൾ, പെൺകുട്ടികളിൽ ഓവറികളുടെ നീർക്കെട്ടൽ, പിത്തസഞ്ചിയിലെ കല്ലുകൾ, നീർക്കെട്ടലുകൾ (Calculus and Non-calculus Cholecystitis) മെക്കൽസ്‌ ഡൈ വെർട്ടിക്കുലൈറ്റിസ്‌, Intususception ഈ അവസ്ഥകളുടെ വേദനയും അപ്പെൻഡിസൈറ്റിസിന്റെ വേദനയും തിരിച്ചറിയുവാൻ പ്രയാസം.

test

scan

ചികിത്സ
ഓപ്പറേഷനാണ്‌ പ്രധാന ചികിത്സാവിധി. ചില സന്ദർഭങ്ങളിൽ ആന്റിബയോട്ടിക്കുകൾകൊണ്ട്‌ തൽക്കാല ശമനം ഉണ്ടാകാം. എങ്കിലും പിന്നീട്‌ വീണ്ടും വേദനവരാം. ഓപ്പറേഷൻ കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പനി, ഛർദ്ദിൽ, തലകറക്കം, വയറുവീർപ്പ്‌, WBC കൗണ്ട്‌ കൂടുതലാകുക ഇതെല്ലാമാണ്‌. പഴുപ്പ്‌ നിറഞ്ഞുനിന്ന ഒരു അവയവമുണ്ടായിരുന്ന വയറിൽ നീർക്കെട്ടൽ (peritonitis) ഉണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്‌. അതുകൊണ്ടുതന്നെ ഓപ്പറേഷന്‌ ശേഷമുള്ള കുറച്ചു ദിവസങ്ങളിൽ ഈ കാര്യം ഓർത്തിരിക്കണം.
operation

 

Loading...

Leave a Reply

Your email address will not be published.

More News