Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐ ഫോണ്‍ 6എസ്, 6എസ് പ്ലസ് എന്നീ മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് 34,000 രൂപയുടെ കിഴിവുമായി ആപ്പിൾ കമ്പനി.പഴയ ഐഫോണ്‍ മോഡല്‍ തിരിച്ച് നല്‍കി പുതിയ മോഡല്‍ വാങ്ങുന്നവര്‍ക്കാണ് 34,000 രൂഎ വരെ കിഴിവ് ലഭിക്കുക. ഇതാദ്യമായാണ് ഒരു ആപ്പിളിന്റെ ഫോണിന് ഇത്രയും അധികം വില കിഴിവ് നല്‍കുന്നത്.കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ ഐഫോണ്‍ 6, ഐഫോണ്‍ 6പ്ലസ് എന്നിവ വിപണിയില്‍ കാഴ്ച വച്ച വില്‍പ്പനയേക്കാള്‍ 15 മുതല്‍ 20 ശതമാനം ഇടിവാണ് പുതിയ മോഡലുകളുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഇത് മറികടക്കാനാണ് പുതിയ ഓഫറുകളുമായി കമ്പനി എത്തുന്നത്. 62,000 രൂപ വിലയുള്ള ഐഫോണ്‍ 6 എസ്, 92,000 വിലയുള്ള ഐഫോണ്‍ 6 എസ് പ്ലസ് എന്നിവയ്‌ക്കാണ് പുതിയ ഓഫര്‍ ലഭ്യമാവുക. ആപ്പിളിന്റെ നാല് ഐഫോണ്‍ ഡീലര്‍മാര്‍ പഴയ മോഡലുകള്‍ തിരികെ എടുത്ത് വിലകുറച്ച് പുതിയ മോഡലുകള്‍ നല്‍കുന്ന നടപടി സ്വീകരിച്ച് തുടങ്ങി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 6, 6 പ്ലസ് എന്നിവ മടക്കി നല്‍കുന്നവര്‍ക്കാണ് 34,000 രൂപ തിരികെ ലഭിക്കും. എന്നാല്‍ മെമ്മറിയുടെ അടിസ്‌ഥാനത്തില്‍ കിഴിവിലും മാറ്റമുണ്ടാകും.ഇന്ത്യയില്‍ കഴിഞ്ഞ ഇടയ്‌ക്കാണ് ഐഫോണ്‍ 6 എസും ഐഫോണ്‍ 6 എസ് പ്ലസും വിപണിയില്‍ ഇടം നേടിയത്.
Leave a Reply